തമ്പാനൂരിലെ ലോഡ്ജ് മുറിയിലെ കൊലപാതകം...ആശയെ കൊലപ്പെടുത്തിയശേഷം കുമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് നിഗമനം
തമ്പാനൂരിലെ ലോഡ്ജ് മുറിയിലെ കൊലപാതകം...ആശയെ കൊലപ്പെടുത്തിയശേഷം കുമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് നിഗമനം.
പേയാട് പനങ്ങോട് ആലന്തറക്കോണത്ത് സി.കുമാര്‍(51), പേയാട് ചെറുപാറ എസ്.ആര്‍. ഭവനില്‍ ആശ(42) എന്നിവരാണ് മരിച്ചത്. കുമാറിന്റെ സുഹൃത്താണ് ആശയെന്ന് പോലീസ് പറഞ്ഞു.
തലസ്ഥാനത്ത് സ്വകാര്യ ടി.വി. ചാനലിലാണ് കുമാര്‍ ജോലി ചെയ്യുന്നത്. നാലുവര്‍ഷം മുന്‍പ് ഭാര്യയുമായി പിരിഞ്ഞ കുമാര്‍ ആലന്തറക്കോണത്ത് ഒറ്റയ്ക്കാണ് താമസിച്ചു വന്നിരുന്നത്. വിവാഹിതയായ ആശയ്ക്ക് രണ്ടു മക്കളുണ്ട്. ശനിയാഴ്ച ജോലിക്കുപോയ ആശ മടങ്ങിവരാത്തതിനെത്തുടര്‍ന്ന് കാണാനില്ലെന്നുകാട്ടി ഭര്‍ത്താവ് വിളപ്പില്‍ശാല പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നു. ഇതില്‍ അന്വേഷണം നടക്കുകയായിരുന്നു.
രണ്ടു ദിവസം മുന്‍പാണ് കുമാര്‍ തമ്പാനൂരിലെ ലോഡ്ജില്‍ മുറിയെടുത്തത്. ആശയെ ഇയാള്‍ ഇവിടേക്കു വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് സൂചനകളുള്ളത്. ജോലിയുടെ ആവശ്യത്തിനായി ഞായറാഴ്ച രാവിലെ കുമാറിനെ സഹപ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടിയിരുന്നില്ല.
മുറിക്കു പുറത്ത് ഇരുവരെയും കാണാത്തതിനാല്‍ ലോഡ്ജ് ജീവനക്കാര്‍ മുറിയില്‍ തട്ടി വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്ന് ഇവിടെയെത്തിയ ഇയാളുടെ സുഹൃത്ത് തമ്പാനൂര്‍ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി മുറി ചവിട്ടിത്തുറന്നു നോക്കിയപ്പോള്‍ കുമാറിനെ ഫാനില്‍ തൂങ്ങിയനിലയില്‍ കാണപ്പെട്ടു. ഇയാളുടെ കൈയിലും മുറിവുണ്ട്. ചുമരിനോടു ചേര്‍ന്ന് തറയിലായിരുന്നു ആശയുടെ മൃതദേഹം. ആശയെ കഴുത്തില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.
മുറിയില്‍ മല്‍പ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു. ആശയെ കുത്താനുപയോഗിച്ചതെന്നു കരുതുന്ന കത്തിയും ഇവിടെനിന്നു കണ്ടെത്തി. കുമാറിന്റെ കൈയിലെ മുറിവ് ഇതിനിടയില്‍ സംഭവിച്ചതാകാമെന്ന് പോലീസ് . ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ളവര്‍ ലോഡ്ജിലെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്. അതിനുശേഷമേ കൂടുതല്‍ വ്യക്തത വരികയുള്ളൂ.
"
https://www.facebook.com/Malayalivartha