മകരജ്യോതി ദര്‍ശിച്ചശേഷം പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കടത്തിവിടില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍
മകരജ്യോതി ദര്‍ശിച്ചശേഷം പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കടത്തിവിടില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ . വന്യമൃഗങ്ങളുടെ സഞ്ചാരപാതയില്‍ രാത്രി യാത്ര ഒരുകാരണവശാലും അനുവദിക്കാനായി കഴിയില്ല. തീര്‍ത്ഥാടകര്‍ പുല്ലുമേട്ടില്‍ മകരവിളക്ക് ദര്‍ശിച്ച ശേഷം തിരികെ സത്രത്തിലേക്ക് മടങ്ങണമെന്ന് കളക്ടര്‍ .
അടുത്തദിവസം രാവിലെ മാത്രമേ സന്നിധാനത്തേക്ക് യാത്ര അനുവദിക്കാനാകൂകയുള്ളൂ. ശബരിമലയില്‍നിന്ന് പുല്ലുമേട്ടിലേക്ക് രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ യാത്ര ചെയ്യാവുന്നതാണ്. മകരജ്യോതി കണ്ടശേഷം സന്നിധാനത്തേക്ക് പോകാന്‍ ശ്രമിക്കുന്നവരെ തടയാന്‍ പോലീസും വനം വകുപ്പും പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. സുരക്ഷ മുന്‍നിര്‍ത്തിയാണ് കരുതല്‍ നടപടിയെന്നും എല്ലാ തീര്‍ത്ഥാടകരും സഹകരിക്കണമെന്നും അഭ്യര്‍ത്ഥിച്ച് ജില്ലാ കളക്ടര്‍ .
അതേസമയം മകരവിളക്ക് ദര്‍ശിക്കാന്‍ പാണ്ടിത്താവളത്തിലും സമീപ വ്യൂ പോയിന്റുകളിലും തമ്പടിക്കുന്ന അയ്യപ്പഭക്തര്‍ക്കായി ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ അന്നദാന വിതരണം നടത്തും. പ്രധാന അന്നദാന മണ്ഡപത്തില്‍ നിന്നുള്ള ഭക്ഷണം ഇവിടെയെത്തിച്ചാണ് വിതരണം ചെയ്യുക. ഇതിനായി പാണ്ടിത്താവളത്തില്‍ രണ്ട് താത്കാലിക അന്നദാന മണ്ഡലപങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha