പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചു... ഇന്ന് രാവിലെ സ്പീക്കര്‍ എഎന്‍ ഷംസീറിനെ നേരില്‍ കണ്ടാണ് അന്‍വര്‍ രാജിക്കത്ത് കൈമാറിയത്
പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചു... ഇന്ന് രാവിലെ സ്പീക്കര്‍ എഎന്‍ ഷംസീറിനെ നേരില്‍ കണ്ടാണ് അന്‍വര്‍ രാജിക്കത്ത് കൈമാറിയത്.
തന്റെ വാഹനത്തില്‍ നിന്ന് എംഎല്‍എ ബോര്‍ഡ് അന്‍വര്‍ നേരത്തേ നീക്കം ചെയ്തിട്ടുണ്ടായിരുന്നു. കാലാവധി പൂര്‍ത്തിയാക്കാനായി ഒന്നര വര്‍ഷം ബാക്കിനില്‍ക്കെയാണ് രാജി.
അതിനു പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്കും നിലമ്പൂരിലെ വോട്ടര്‍മാര്‍ക്കും നന്ദി അറിയിച്ചു. നിയമസഭയില്‍ എത്താനായി സഹായിച്ച എല്‍ഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അന്‍വര്‍ നന്ദി പറഞ്ഞു. 11 ന് തന്നെ രാജിവെക്കുന്ന കാര്യം സ്പീക്കറെ ഇ മെയില്‍ മുഖേന അറിയിച്ചിട്ടുണ്ടായിരുന്നു.
രാജിവെക്കാന്‍ ഉദ്ദേശിച്ചല്ല കൊല്‍ക്കത്തയില്‍ പോയത്. കേരളം നേരിടുന്ന പ്രധാന പ്രശ്‌നം വന്യജീവി പ്രശ്‌നത്തില്‍ ശക്തമായ നിലപാട് പാര്‍ലമെന്റില്‍ സ്വീകരിക്കണമെന്ന് മമത ബാനര്‍ജിയോട് ആവശ്യപ്പെട്ടു.
പാര്‍ട്ടിയുമായി സഹകരിച്ച് പോയാല്‍ ദേശീയ തലത്തില്‍ പ്രശ്നം ഉന്നയിക്കാമെന്ന് മമത ഉറപ്പ് നല്‍കി. ഇന്ത്യയിലെ മലയോര മേഖലയിലെ ജനത്തിന് വേണ്ടിയാണ് ഇനി പോരാട്ടം. അതിന് വേണ്ടിയാണ് രാജിയെന്നും രാജിക്ക് നിര്‍ദേശിച്ചത് മമതയാണെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha