നെയ്യാറ്റിൻകരയിലെ ദുരൂഹ സമാധി തൽക്കാലം തുറക്കേണ്ടെന്ന് തീരുമാനം; കുടുംബത്തിന്റെ ഭാഗം കേൾക്കുമെന്ന് സബ് കലക്ടർ...
നെയ്യാറ്റിൻകരയിലെ ദുരൂഹ സമാധിസ്ഥലം തൽക്കാലം തുറക്കേണ്ടെന്നു തീരുമാനം. കല്ലറ തൽക്കാലം തുറക്കില്ലെന്നും കുടുംബത്തിന്റെ ഭാഗം കേൾക്കുമെന്നും സബ് കലക്ടർ അറിയിച്ചു. കല്ലറ തുറക്കുന്നതിനെതിരെ കടുത്ത എതിർപ്പുമായി കുടുംബം രംഗത്തെത്തിയിരുന്നു. കല്ലറ തുറന്നു പരിശോധിക്കാൻ കലക്ടർ അനുകുമാരി രാവിലെയാണ് ഉത്തരവിട്ടത്. സമാധിസ്ഥലമെന്ന പേരിൽ നിർമിച്ച കോൺക്രീറ്റ് അറ തുറക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ കുടുംബാംഗങ്ങൾ പ്രതിഷേധത്തിലായിരുന്നു. ചില നാട്ടുകാരും ഇവർക്കു പിന്തുണയുമായി രംഗത്തെത്തി. ഇതോടെ പ്രദേശത്തു സംഘർഷാവസ്ഥയായി.
വൻ പൊലീസ് സന്നാഹം വീട്ടിലും പരിസരത്തും നിലയുറപ്പിച്ചിട്ടുണ്ട്. വീട്ടുകാരെ സ്ഥലത്തുനിന്നു പൊലീസ് ബലം പ്രയോഗിച്ചാണു മാറ്റിയത്. കുടുംബാംഗങ്ങളെ വീടിനുള്ളിലേക്കു മാറ്റി പൊലീസ് കാവൽ നിൽക്കുകയാണ്. കല്ലറ തുറക്കാൻ അനുവദിക്കില്ലെന്നാണു പ്രതിഷേധക്കാർ പറയുന്നത്. കല്ലറയ്ക്കു മുൻപിലിരുന്നു കുടുംബാംഗങ്ങൾ നീക്കം തടയാൻ ശ്രമിച്ചിരുന്നു. പൊലീസുകാരോടും അധികൃതരോടും കുടുംബാംഗങ്ങൾ തട്ടിക്കയറുകയും ചെയ്തു. പൊലീസിനെ കൂടാതെ ഫൊറൻസിക് സംഘവും സ്ഥലത്തെത്തി. ആറാലുംമൂട് സ്വദേശി ഗോപന്റെ (78) സമാധിസ്ഥലം സബ് കലക്ടർ ആൽഫ്രഡിന്റെ സാന്നിധ്യത്തിലാണു തുറന്നു പരിശോധിക്കാൻ തീരുമാനിച്ചത്.
കല്ലറ പൊളിക്കാനുള്ള ഉത്തരവിന് പിന്നാലെ അതിനുള്ള നീക്കങ്ങൾ നടക്കവെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതോടെ സ്ഥലത്ത് പ്രതിഷേധം ഉയർന്നിരുന്നു. ഇതേ തുടർന്ന് സംഘർഷ സാധ്യത ഉടലെടുത്തതോടെയാണ് കല്ലറ ഉടൻ പൊളിക്കേണ്ടെന്ന് തീരുമാനം ഉണ്ടായത്. വിഷയത്തിൽ അന്തിമ തീരുമാനം വരുന്നത് വരെ നടപടി ക്രമങ്ങൾ നിർത്തിവെയ്ക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകുകയായിരുന്നു. ഇതോടെ സബ്കളക്ടറും സംഘവും പ്രദേശത്ത് നിന്നും മടങ്ങുകയായിരുന്നു.
കല്ലറ പൊളിക്കാൻ തീരുമാനമായതോടെ നാട്ടുകാരും ഹൈന്ദവ സംഘടന പ്രവർത്തകരും തമ്മിൽ തർക്കം ഉടലെടുത്തിരുന്നു. ഇരു വിഭാഗത്തെയും പൊലീസ് സ്ഥലത്ത് നിന്ന് മാറ്റാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇരുവിഭാഗങ്ങളും തമ്മിൽ വീണ്ടും സംഘർഷം ഉണ്ടാകുകയായിരുന്നു. കല്ലറ പൊളിക്കാനായി നോട്ടീസ് നൽകിയിട്ടില്ലെന്നും, കുടുംബത്തിന്റെ കൈവശമുള്ള, പൂജകൾ ചെയ്യുന്ന സ്ഥലമായതിനാൽ കല്ലറ പൊളിക്കാനായി സാധിക്കില്ലെന്നുമാണ് ഒരു വിഭാഗത്തിന്റെ വാദം. സമാധിയിടം പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനെത്തിയ പോലീസ് സംഘത്തെ കുടുംബാംഗങ്ങളും ഒരുവിഭാഗം നാട്ടുകാരും തടയുകയും പിന്നീട് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.
സമാധിപീഠം ഒരുകാരണവശാലും പൊളിക്കാന്‍ അനുവദിക്കില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. പോലീസ് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഗോപന്‍സ്വാമിയുടെ ഭാര്യയും മക്കളും സമാധിപീഠത്തിന് മുമ്പിലേക്ക് ഓടിയെത്തി കുത്തിയിരുന്നു. ഇവര്‍ക്ക് പിന്തുണയുമായി ഹിന്ദു ഐക്യവേദി, വി.എസ്.ഡി.പി. സംഘടനകളും സ്ഥലത്തുണ്ടായിരുന്നു. ഒടുവില്‍ കുടുംബാംഗങ്ങളെ ബലംപ്രയോഗിച്ചാണ് പോലീസ് സംഘം സമാധിപീഠത്തിന് സമീപത്തുനിന്ന് മാറ്റിയത്.
സമാധിയിടത്തിലെ ശില അഞ്ചുവര്‍ഷം മുമ്പേ മയിലാടിയില്‍നിന്ന് വിഗ്രഹങ്ങള്‍ക്കൊപ്പം അച്ഛന്‍ കൊണ്ടുവന്നതാണെന്ന് മകന്‍ പ്രതികരിച്ചു. ഇരിക്കാനുള്ള പത്മപീഠവും വിഗ്രഹങ്ങള്‍ക്കൊപ്പം കൊണ്ടുവന്നതാണ്. അത് നാട്ടുകാര്‍ക്കറിയാം. നാട്ടുകാരെല്ലാം അന്ന് വിഗ്രഹം എടുക്കാന്‍ വന്നിരുന്നു. അച്ഛന്‍ ഇന്നദിവസം സമാധിയാകുമെന്ന് അച്ഛന്‍ തന്നെ പറഞ്ഞിരുന്നു. സമാധിസ്ഥലം ഒരുകാരണവശാലം പൊളിക്കാന്‍ സമ്മതിക്കില്ല. ഹിന്ദു ആചാരങ്ങളെ വ്രണപ്പെടുത്തി ഒരുകാര്യവും ചെയ്യാനാകില്ലെന്നും മകന്‍ പറഞ്ഞു. ഗോപന്‍സ്വാമി സമാധിയായതിനാല്‍ സമാധിപീഠം പൊളിക്കാനാകില്ലെന്ന് ഭാര്യ സുലോചനയും പറഞ്ഞു. സമാധി ഇരിക്കുന്നസമയത്ത് ആരും കാണരുത്.
ആ സമയത്ത് മക്കള്‍ പൂജകളും കര്‍മങ്ങളും ചെയ്യണം. ആരെങ്കിലും കണ്ടാല്‍ ആ കര്‍മങ്ങള്‍ പൂര്‍ത്തിയാകില്ല. അതെല്ലാം മകനോട് നേരത്തെ പറഞ്ഞുകൊടുത്തിരുന്നു. അഞ്ചുകൊല്ലം മുമ്പേ ഇതെല്ലാം മകനോട് പറഞ്ഞിരുന്നതായും ഭാര്യ പറഞ്ഞു. മണിയന്‍ എന്ന ഗോപന്‍സ്വാമി(69) സമാധിയായതിനെത്തുടര്‍ന്ന് പത്മപീഠത്തിലിരുത്തി കോണ്‍ക്രീറ്റ് അറയില്‍ സംസ്‌കരിച്ചെന്നാണ് മക്കള്‍ പോലീസിനു നല്‍കിയ മൊഴി. മരണവിവരം അയല്‍വാസികളെപ്പോലും അറിയിക്കാത്തതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ ദുരൂഹത ആരോപിച്ച് പോലീസിനെ സമീപിച്ചത്.
നാട്ടുകാരായ രണ്ടുപേര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗോപന്‍സ്വാമിയെ കാണാനില്ലെന്നാണ് ഇപ്പോള്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്. ഗോപന്‍സ്വാമി എങ്ങനെ മരിച്ചു, എപ്പോള്‍ മരണം സംഭവിച്ചു തുടങ്ങിയ വിവരങ്ങളും മൃതദേഹപരിശോധനയിലൂടെ കണ്ടെത്താനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
https://www.facebook.com/Malayalivartha