കമന്റ് പറഞ്ഞു എന്നതിന് ജയിലിലടയ്ക്കേണ്ട ആവശ്യമുണ്ടോ? ബോഡി ഷെയിമിംഗ് കുറ്റമാണ്; പക്ഷേ, അതിന് ജയിലില്‍ പോകേണ്ട ആവശ്യമുണ്ടോ?
![](https://www.malayalivartha.com/assets/coverphotos/w657/325360_1736767035.jpg)
അശ്ലീല പരാമര്‍ശം നടത്തിയ കുറ്റത്തിന് ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ പോയതില്‍ തനിക്ക് വിഷമമുണ്ടെന്ന് ടെലിവിഷന്‍ താരം ഷിയാസ് കരീം. കൊലപാതക കുറ്റം ചെയ്തവരെ പോലും വെറുതേവിടുന്നു, മയക്കുമരുന്ന് ഉപയോഗിച്ചവരെ പിടിച്ചാല്‍ പോലും ജയിലില്‍ വിടുന്നില്ല. അതൊക്കെയാണ് കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം. കമന്റ് പറഞ്ഞു എന്നതിന് ജയിലിലടയ്ക്കേണ്ട ആവശ്യമുണ്ടോ എന്നും ഷിയാസ് ചോദിച്ചു. ബോഡി ഷെയിമിംഗ് കുറ്റമാണ്. ഹണി റോസിനൊപ്പമാണ് താനെന്നും രണ്ടുപേരുടെ ഭാഗത്തും തെറ്റുണ്ടെന്നും ഷിയാസ് കരീം കൂട്ടിച്ചേര്‍ത്തു.
'എനിക്ക് വിഷമം തോന്നി. തുല്യതയ്ക്ക് വേണ്ടിയല്ലേ മത്സരിക്കുന്നത്. അപ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും വിട്ടുവീഴ്ചകള്‍ ചെയ്യണം. ബോച്ചെയുടെ സ്വഭാവം അങ്ങനെയാണ്. ഒരു വ്യക്തിയെ നന്നാക്കാന്‍ ഈ ലോകത്ത് പറ്റില്ല. അയാള്‍ ജയിലില്‍ പോയി. അതിനോട് ഞാന്‍ യോജിക്കുന്നില്ല. കൊലപാതകം ചെയ്തവര്‍ ജയിലില്‍ പോയിട്ടില്ല. മയക്കുമരുന്ന് ഉപയോഗിച്ചവരെ പിടിച്ചാല്‍ പോലും ജയിലില്‍ വിടുന്നില്ല. അതൊക്കെയാണ് കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം. ഞാന്‍ വിശ്വസിക്കുന്നത് അങ്ങനെയാണ്. ബോഡി ഷെയിമിംഗ് വളരെ മോശമാണ്. പക്ഷേ, അതിന് ജയിലില്‍ പോകേണ്ട ആവശ്യമുണ്ടോ?.
എന്റെ പേരിലും വ്യാജ ആരോപണം വന്നതാണ്. ഒരു ദിവസം ജയിലില്‍ കിടന്നാല്‍ 100 ദിവസം കിടന്നതിന് തുല്യമാണെന്നാണ് ഞാന്‍ അന്ന് വിചാരിച്ച കാര്യം. രണ്ട് വ്യക്തികളെയും വിളിച്ച് ഇനിയിത് ആവര്‍ത്തിക്കരുതെന്ന് താക്കീത് കൊടുക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളു. നിയമം കുറച്ചൊക്കെ മാറാനുണ്ട്. ചില ആനുകൂല്യങ്ങള്‍ സ്ത്രീകള്‍ മുതലെടുക്കുന്നു. ഹണി റോസിനെ ഞാന്‍ കുറ്റപ്പടുത്തില്ല. അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ട്. അവര്‍ക്കൊപ്പമാണ് ഞാന്‍. പക്ഷേ, ജയിലില്‍ പോകേണ്ട ആവശ്യമുണ്ടോ എന്നേ ഞാന്‍ ചോദിക്കുന്നുള്ളു. അദ്ദേഹത്തിന് നല്ല പ്രായമില്ലേ. കഴുത്തിന് പിടിച്ച് ജീപ്പിലേക്ക് തള്ളുന്നതൊക്കെ കണ്ടപ്പോള്‍ വിഷമമായി.', ഷിയാസ് പറഞ്ഞു.
https://www.facebook.com/Malayalivartha