യുഡിഎഫ് തയ്യാറാക്കിയ തിരക്കഥയിലൂടെയാണ് അന്‍വര്‍ നീങ്ങുന്നതെന്ന് എ വിജയരാഘവന്‍
യുഡിഎഫ് തയ്യാറാക്കിയ തിരക്കഥയിലൂടെയാണ് പി വി അന്‍വര്‍ നീങ്ങുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. വാര്‍ത്തകളില്‍ ശ്രദ്ധ നേടാന്‍ സിപിഐഎമ്മിനെയും മുഖ്യമന്ത്രിയും കടന്നാക്രമിക്കാനുള്ള പൊതുസ്വഭാവമാണ് അന്‍വര്‍ സ്വീകരിച്ചത്. അന്‍വറിന്റെ പ്രതികരണങ്ങള്‍ യുഡിഎഫുമായുള്ള വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണെന്നും വന്യ മനുഷ്യജീവി സംഘര്‍ഷം രാഷ്ട്രീയമെന്നതിന് പുറത്ത് വര്‍ഗീയ വിഷയമാക്കി മാറ്റാനാണ് അന്‍വര്‍ ശ്രമിക്കുന്നതെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.
അമേരിക്കയില്‍ ഉണ്ടായ തീപിടിത്തം ഇവിടെയായിരുന്നെങ്കില്‍ അത് പിണറായി വിജയന്‍ ചെയ്തതാണെന്ന് പിവി അന്‍വര്‍ പറയുമായിരുന്നു. പിവി അന്‍വര്‍ പറയുന്നതെല്ലാം പതിരാണ്. ഇതൊന്നും എല്‍ഡിഎഫിന്റെ ജനങ്ങളുടെ പിന്തുണയേയും അടിത്തറയും ഇല്ലാതാക്കാന്‍ പോന്നതല്ല. പറയുന്നവര്‍ക്ക് പറയാം. ഇതെല്ലാം ഇതുവരെ പറഞ്ഞതിന്റെ ആവര്‍ത്തനമാണ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുക രാഷ്ട്രീയ ഘടകങ്ങളാണ്. നിലമ്പൂരില്‍ അന്‍വറിന്റെ മികവുകൊണ്ട് മാത്രം ഇടതുപക്ഷം ജയിച്ചു എന്ന് കരുതണ്ട ഇത് രാഷ്ട്രീയമാണ്. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെടും. എല്‍ഡിഎഫിന്റെ കരുത്തനായ സ്ഥാനാര്‍ത്ഥി അവിടെ മത്സരിക്കും അയാള്‍ അവിടെ ജയിക്കുകയും ചെയ്യും.
യുഡിഎഫ് കൈകാര്യം ചെയ്യുന്നത് അപകടകരമായ രാഷ്ട്രീയമാണ്. വടക്കേ ഇന്ത്യയിലെ സാഹചര്യങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. ചെറിയൊരു രാഷ്ട്രീയ ലാഭത്തിനുവേണ്ടി വളരെ മോശപ്പെട്ട പ്രവര്‍ത്തനങ്ങളാണ് യു ഡി എഫ് നടത്തുന്നത്. വര്‍ഗീയതയ്ക്ക് കീഴടങ്ങാന്‍ അല്ലാതെ നട്ടെല്ല് ഉയര്‍ത്തിപ്പിടിച്ച് സംസാരിക്കാന്‍ ഒരു കോണ്‍ഗ്രസുകാരനും എങ്കിലും കഴിയുമോ? അന്‍വറിന്റെ മാറ്റം യുഡിഎഫിലേക്ക് പോകാനുള്ള ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടല്ലേയെന്നും എ വിജയരാഘവന്‍ ചോദിച്ചു.
https://www.facebook.com/Malayalivartha