സമാധി പീഠത്തിനരികിൽ പച്ചയ്ക്ക് വർഗീയത പറഞ്ഞ് അയാൾ.! പിന്നാലെ സബ് കളക്ടർക്കരികിൽ കൂട്ടയടി നാട്ടുകാർ കൂട്ടയടി; നടുക്കുന്ന ദൃശ്യങ്ങൾ കാണാം
നെയ്യാറ്റിന്‍കരയിലെ ദുരൂഹ സമാധിസ്ഥലത്ത് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഇന്ന് അരങ്ങേറിയത്. കല്ലറ തുറക്കുന്നതിനെതിരെ കടുത്ത എതിര്‍പ്പുമായി കുടുംബം രംഗത്തെത്തിയിരുന്നു. പിന്നാലെ ചേരി തിരിഞ്ഞ് സംഘർഷമുണ്ടായി. കല്ലറ തല്‍ക്കാലം തുറക്കില്ലെന്നും കുടുംബത്തിന്റെ ഭാഗം കേള്‍ക്കുമെന്നും സബ് കലക്ടര്‍ അറിയിച്ചു.
കോണ്‍ക്രീറ്റ് കൊണ്ടു നിര്‍മിച്ച സമാധിസ്ഥലം അളക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. കല്ലറ തുറന്നു പരിശോധിക്കാന്‍ കലക്ടര്‍ അനുകുമാരി തിങ്കളാഴ്ച രാവിലെയാണ് ഉത്തരവിട്ടത്. സമാധിസ്ഥലമെന്ന പേരില്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് അറ തുറക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ കുടുംബാംഗങ്ങള്‍ പ്രതിഷേധത്തിലായിരുന്നു. ചില നാട്ടുകാരും ഇവര്‍ക്കു പിന്തുണയുമായി രംഗത്തെത്തി. ഇതോടെ പ്രദേശത്തു സംഘര്‍ഷാവസ്ഥയായി. ദൃശ്യങ്ങൾ കാണാം ;-
https://www.facebook.com/Malayalivartha