ചക്രവാതച്ചുഴി: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാക്കുന്നതായി മുന്നറിയിപ്പ്
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാക്കുന്നതായി മുന്നറിയിപ്പ്. കോമറിന്‍ മേഖലയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ഇതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ജനുവരി 13-16 തീയതികളില്‍ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട നേരിയ/ ഇടത്തരം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അടുത്ത രണ്ടുദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാദ്ധ്യതയുണ്ട്. ജനുവരി 12, 13 തീയതികളില്‍ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട നേരിയ / ഇടത്തരം മഴയ്ക്കും സാദ്ധ്യതയുണ്ട്. വിവിധ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 15ന് തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
കേരള തീരത്തും തമിഴ്നാട് തീരത്തും ഇന്ന് (13/01/2025) ഉച്ചയ്ക്ക് 02.30 മുതല്‍ 15/01/2025 രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
https://www.facebook.com/Malayalivartha