ശരണംവിളിയുമായി ഭക്തര്‍ ... ശബരിമല മകരവിളക്ക് ഇന്ന്.... അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകുന്നേരം ശരംകുത്തിയില്‍ സ്വീകരിക്കും, ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാര്‍ത്തി മഹാദീപാരാധന
ശരണംവിളിയുമായി ഭക്തര്‍ ... ശബരിമല മകരവിളക്ക് ഇന്ന്.... അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകുന്നേരം ശരംകുത്തിയില്‍ സ്വീകരിക്കും, ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാര്‍ത്തി മഹാദീപാരാധന
ദീപാരാധനയ്ക്ക് ശേഷം കിഴക്ക് പൊന്നമ്പലമേട്ടില്‍ മകര ജ്യോതി ദൃശ്യമാവും. മകരവിളക്ക് ദര്‍ശനം സാധ്യമാകുന്ന എല്ലായിടങ്ങളിലും പര്‍ണശാലകള്‍ നിറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകര്‍ മലയിറങ്ങാതെ കാത്തിരിപ്പിലാണ്.
ശബരിമലയിലും നിലക്കലിലും, പമ്പയിലും സമീപ പ്രദേശങ്ങളിലുമായി 5000 പോലീസുകാര്‍ സുരക്ഷയൊരുക്കും. ഇന്ന് ഉച്ചക്ക് 12 മണി വരെ മാത്രമാണ് തീര്‍ത്ഥാടകരെ ശബരിമലയില്‍ പ്രവേശിപ്പിക്കുക.
സന്നിധാനത്ത് മകരവിളക്ക് ദര്‍ശനം സാധ്യമാകുന്ന എല്ലായിടങ്ങളിലും പര്‍ണശാലകള്‍ നിറഞ്ഞുകഴിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകര്‍ മലയിറങ്ങാതെ ജ്യോതി ദര്‍ശനത്തിനൂള്ള കാത്തിരിപ്പിലാണ്. ഒന്നരലക്ഷത്തോളം ഭക്തരെയാണ് മകര വിളക്ക് ദര്‍ശനത്തിനായി സന്നിധാനത്ത് പ്രതീക്ഷിക്കുന്നത്.
"
https://www.facebook.com/Malayalivartha