മഹാ കുംഭമേളയുടെ രണ്ടാം ദിനമായ ഇന്ന് മകര സംക്രാന്തി ദിനത്തിലെ പവിത്ര സ്‌നാനം നടക്കും.... 3 കോടി പേര്‍ ഇന്ന് സ്‌നാനത്തിനായി പ്രയാഗ്രാജില്‍ എത്തുമെന്ന് പ്രതീക്ഷ
മഹാ കുംഭമേളയുടെ രണ്ടാം ദിനമായ ഇന്ന് മകര സംക്രാന്തി ദിനത്തിലെ പവിത്ര സ്‌നാനം നടക്കും.... 3 കോടി പേര്‍ ഇന്ന് സ്‌നാനത്തിനായി പ്രയാഗ്രാജില്‍ എത്തുമെന്ന് പ്രതീക്ഷ
45 ദിവസം നീളുന്ന കുംഭമേളയിലെ ഏറ്റവും പ്രധാന ചടങ്ങുകളിലൊന്നാണിത്. കുംഭമേള തുടങ്ങിയ ഇന്നലെ മാത്രം ഒന്നര കോടി ജനങ്ങളാണ് ത്രിവേണീ സംഗമത്തിലെ സ്‌നാനത്തില്‍ പങ്കെടുത്തത് എന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .ലോകത്തെ ഏറ്റവും വലിയ തീര്‍ഥാടക സംഗമമായ മഹാ കുംഭമേളയ്ക്ക് പൗഷ് പൂര്‍ണിമ ദിനത്തിലെ ആദ്യത്തെ പുണ്യസ്നാനത്തോടെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് തുടക്കമായത്.
സവിശേഷമായ 'ഷാഹി സ്നാന്‍' ചടങ്ങിനായി പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തില്‍ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ ത്രിവേണീ സംഗമത്തിലെ പവിത്ര സ്‌നാനത്തില്‍ പങ്കെടുക്കുകയുണ്ടായി.
ചടങ്ങുകളോടനുബന്ധിച്ച് കര്‍ശന സുരക്ഷയാണ് മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രയാഗ്രാജിലും സമീപ പ്രദേശങ്ങളിലും മുപ്പതിനായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. എന്‍ ഡി ആര്‍ എഫും കേന്ദ്രസേനയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് എ ഐ ക്യാമറകളും വെളളത്തിനടിയില്‍ പരിശോധന നടത്താനായി ഡ്രോണുകളുമുള്‍പ്പടെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha