കോഴിക്കോട് രോഗി ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
രോഗി ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന തലശേരി സ്വദേശി അസ്‌കര്‍ ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 1.15ന് വാര്‍ഡിലെ ജനലില്‍ കൂടി പുറത്തേയ്ക്ക് ചാടുകയായിരുന്നു. ഉടന്‍തന്നെ തീവ്രപരിചരണ വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാന്‍ക്രിയാസ് സംബന്ധമായ രോഗത്തെത്തുടര്‍ന്ന് ജനുവരി 12 മുതല്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ജീവനൊടുക്കിയതിനുള്ള കാരണം വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha