അലറിക്കരഞ്ഞ്.... സ്കൂളില്‍ നിന്നെത്തിയ കുട്ടികള്‍ കണ്ടത് അമ്മ വീടിനുള്ളില്‍ മരിച്ചനിലയില്‍... കണിയാപുരം കരിച്ചാറയില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
കണിയാപുരം കരിച്ചാറയില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കണ്ടല്‍ നിയാസ് മന്‍സിലില്‍ ഷാനു(വിജി-33)വിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
വീട്ടിലെ ഹാളിലെ നിലത്തുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരമണിയോടെ സ്കൂളില്‍ നിന്നെത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്.
ഷാനുവിന്റെ ആദ്യഭര്‍ത്താവ് എട്ടുവര്‍ഷം മുന്‍പ് മരിച്ചു. കുറച്ചുനാളായി തമിഴ്നാട് സ്വദേശിയായ രങ്കനോടൊപ്പമാണ് താമസിച്ചു വന്നിരുന്നത്. ഹോട്ടല്‍ ജീവനക്കാരനായ രങ്കനെ സംഭവശേഷം കാണാതായി.
തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് ഷാനുവിന്റെ മക്കള്‍ സ്കൂളിലേക്കു പോകുമ്പോള്‍ ഇരുവരും വീട്ടിലുണ്ടായിരുന്നു. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. മഞ്ജുലാലിന്റെ നേതൃത്വത്തില്‍ മംഗലപുരം പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.
ഫൊറന്‍സിക്, വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവെടുത്താല്‍ മാത്രമേ സംഭവത്തില്‍ വ്യക്തതയുണ്ടാകൂയെന്ന് പോലീസ്. ഒളിവില്‍പ്പോയ രങ്കനുവേണ്ടി മംഗലപുരം പോലീസ് തിരച്ചില്‍ തുടങ്ങി.
https://www.facebook.com/Malayalivartha