ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസില്‍ ജാമ്യം തേടി പ്രതി അനുശാന്തി സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന് സംസ്ഥാന സര്‍ക്കാര്‍... ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണനയില്‍
ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസില്‍ ജാമ്യം തേടി പ്രതി അനുശാന്തി സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന് സംസ്ഥാന സര്‍ക്കാര്‍... കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയില്‍ അനുശാന്തിക്ക് കൃത്യമായ പങ്കുണ്ട്. ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണനയില്‍.
അതിന് മുന്നോടിയായാണ് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ നിഷേ രാജന്‍ ഷൊങ്കര്‍ ആണ് ഹര്‍ജിയില്‍ മറുപടി നല്‍കിയത്.
കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയില്‍ അനുശാന്തിക്ക് കൃത്യമായ പങ്കുണ്ടെന്ന് തെളിഞ്ഞതോടെയാണ് വിചാരണക്കോടതിയും ഹൈക്കോടതിയും അനുശാന്തിക്ക് ശിക്ഷ വിധിച്ചത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ഇരട്ട ജീവപര്യന്തം ഉള്‍പ്പെടെ വിധിച്ചത് എന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്.
പൊലീസിന്റെ അതിക്രമം കാരണം കാഴ്ച നഷ്ടപ്പെട്ടുവെന്നും ചികിത്സയ്ക്കായി ശിക്ഷ റദ്ദാക്കണമെന്നുമാണ് അനുശാന്തി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഈ വാദം തെറ്റാണെന്നും കോടതിയുടെ ദയ പിടിച്ചുപറ്റി അനുകൂലമായ വിധിയുണ്ടാക്കാനുള്ള ശ്രമം മാത്രമാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചിട്ടുണ്ട്.
അനുശാന്തിയുടെ ശിക്ഷ റദ്ദാക്കരുത്. അവരുടെ മുന്‍കാല ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അറിവില്ലെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
അതേസമയം 2014 ഏപ്രിലിലായിരുന്നു നാടിനെ വിറപ്പിച്ചുകൊണ്ട് ആറ്റിങ്ങലില്‍ ഇരട്ടക്കൊലപാതകം നടന്നത്. അനുശാന്തിയുടെ നാല് വയസുള്ള മകളും ഭര്‍തൃമാതാവുമാണ് കൊല്ലപ്പെട്ടത്. നിനോ മാത്യുവിന് വിചാരണക്കോടതി നല്‍കിയ വധശിക്ഷ കേരള ഹൈക്കോടതി ജീവപര്യന്തം കഠിനതടവാക്കി കുറച്ചു. 25 വര്‍ഷം പരോളില്ലാതെ തടവ് അനുഭവിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
" =
https://www.facebook.com/Malayalivartha