രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറു വരെ... തിരുവനന്തപുരം വിമാനത്താവളത്തിന്റെ റണ്‍വേ റീകാര്‍പെറ്റിംഗിനായി ഇന്ന് മുതല്‍ പകല്‍ അടച്ചിടും....
രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറു വരെ... തിരുവനന്തപുരം വിമാനത്താവളത്തിന്റെ റണ്‍വേ റീകാര്‍പെറ്റിംഗിനായി ഇന്ന് മുതല്‍ പകല്‍ അടച്ചിടും....സുരക്ഷ ഉറപ്പുവരുത്തുന്ന നവീകരണ പ്രവൃത്തികളാണ് ചെയ്യുന്നത്.
പകലുള്ള സര്‍വീസുകളുടെ ടേക്ക്ഓഫ്, ലാന്‍ഡിംഗ് സമയക്രമങ്ങള്‍ പുനക്രമീകരിച്ചു യാത്രക്കാര്‍ പുതിയ സമയക്രമം അതത് വിമാന കമ്പനികളില്‍ നിന്നും മുന്‍കൂട്ടി മനസ്സിലാക്കേണ്ടതാണ്.
3374 മീറ്റര്‍ നീളവും 60 വീതിയുമുള്ള റണ്‍വേ 2017ലാണ് അവസാനമായി നവീകരിച്ചത്. നിലവിലുള്ള റണ്‍വേയുടെ ഉപരിതലം പൂര്‍ണമായി മാറ്റി രാജ്യാന്തര മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ഘര്‍ഷണം ഉറപ്പാക്കി പുനര്‍നിര്‍മിക്കുന്നതാണ് റണ്‍വേയില്‍ നിയന്ത്രണം വരുന്നത്.
നിലവിലെ എയല്‍ഫീല്‍ഡ് ഗ്രൗണ്ട് ലൈറ്റിംഗ് സിസ്റ്റം ഹലോജനില്‍ നിന്ന് എല്‍.ഇ.ഡിയാക്കി മാറ്റും. പുതിയ സ്റ്റോപ്പ് ബാര്‍ ലൈറ്റ് സ്ഥാപിക്കും.
ഏതാണ്ട് ഒരു വര്‍ഷത്തോളം നീണ്ട മുന്നൊരുക്കങ്ങള്‍ക്ക് ശേഷമാണ് റണ്‍വേ നവീകരണത്തിന് ഇന്ന് മുതല്‍ ആരംഭിക്കുന്നത്.
അതേസമയം വിമാനത്താവളത്തില്‍ ജീവനക്കാരുടെ ഡ്യൂട്ടി സമയവും പുനക്രമീകരിച്ചിട്ടുണ്ട്. കൂടുതല്‍ ജീവനക്കാര്‍ക്കും പേര്‍ക്കും രാത്രിയില്‍ വിവിധ ഷിഫ്റ്റുകളിലായിട്ടാണ് ഡ്യൂട്ടി സമയം ക്രമീകരിച്ചിരിക്കുന്നത്. ഫ്‌ളൈയിങ് ക്ലബ്ബിലെ പരീശീലനപറക്കലിനെയും ബാധിച്ചേക്കും.
"
https://www.facebook.com/Malayalivartha