ജനവാസ മേഖലകളില്‍ കടുവ, ആന അടക്കമുള്ള വന്യജീവികളെത്തുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വനമേഖലയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലൂടെയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി ഒ.ആര്‍ കേളു
ജനവാസ മേഖലകളില്‍ കടുവ, ആന അടക്കമുള്ള വന്യജീവികളെത്തുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വനമേഖലയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലൂടെയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി ഒ.ആര്‍ കേളു.
വന്യജീവികള്‍ നാട്ടിലിറങ്ങിയുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി കലക്ടറേറ്റില്‍ ചേര്‍ന്ന വയനാട് ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വന്യജീവി ആക്രമണത്തിന്റെ ഗൗരവം മനസിലാക്കി വനമേഖലകളിലൂടെയുള്ള രാത്രികാല യാത്രകള്‍ ഒഴിവാക്കേണ്ടതാണ്.
വയനാട് ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ രാത്രി സമയങ്ങളില്‍ വനപാതകളിലൂടെ സഞ്ചരിക്കരുതെന്നും വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും മന്ത്രി .
കാട്ടാന, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ സഞ്ചാരപാത നീരീക്ഷിക്കാനായി പ്രദേശങ്ങളില്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ തെര്‍മല്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വനം വകുപ്പ് മുഖേന നടപ്പാക്കുന്ന വിവിധ പ്രവര്‍ത്തികളുടെ ടെന്‍ഡര്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി പ്രവൃത്തികള്‍ ആരംഭിക്കാനും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നതില്‍ അനാസ്ഥ പാടില്ല. ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കാണമെന്നും ടി. സിദ്ധീഖ് എംഎല്‍എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ അടക്കമുള്ളവര്‍ ഉദ്യോഗസ്ഥരോട് പറയുകയും ചെയ്തു.
"
https://www.facebook.com/Malayalivartha