ഗോപന്‍ സ്വാമിയുടെ സമാധി ചര്‍ച്ചയാകുമ്പോള്‍...11 വര്‍ഷം മുന്‍പ് മരിച്ച ആത്മീയ നേതാവായ അശുതോഷ് മഹാരാജിന്റെ, ശവശരീരം ജലന്ധറിലെ ആശ്രമത്തിലെ ഫ്രീസറില്‍ സൂക്ഷിച്ച് വെച്ചിരിക്കുകയാണ്...
തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ 'സമാധി' വാര്‍ത്ത വലിയ വിവാദമായിരിക്കുകയാണ്. ഒരുപാട് ദുരൂഹതകളാണ് ഉയർന്നു കേൾക്കുന്നത് . മരണത്തില്‍ അടിമുടി ദുരൂഹതയെന്ന് ആക്ഷേപം ശക്തമാകവേ കൂടുതല്‍ അന്വേഷണങ്ങളിലേക്ക് പോലീസ് കടക്കുകയാണ് . സമാധി പൊളിച്ച് മൃതദേഹം പുറത്തെടുക്കുന്നതിനെ വീട്ടുകാരും ചില നാട്ടുകാരും ചോദ്യം ചെയ്യുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ ഭരണ കൂടം പിന്മാറി. ഇന്ന് വീണ്ടും സമാധി പൊളിക്കാന്‍ എത്തുമെന്നാണ് സബ് കളക്ടര്‍ അറിയിച്ചിരിക്കുന്നത്.
എന്നാല്‍ ഇന്നും അത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയേക്കും.ഗോപന്‍ സ്വാമിയുടെ സമാധി ചര്‍ച്ചയാകുമ്പോള്‍ 11 വര്‍ഷം മുന്‍പ് പഞ്ചാബിലുണ്ടായ മറ്റൊരു കേസും വീണ്ടും ചര്‍ച്ചയാവുകയാണ്. 11 വര്‍ഷം മുന്‍പ് മരിച്ച ആത്മീയ നേതാവായ ദിവ്യജ്യോതി ജാഗൃതി സന്‍സ്ഥാന്‍ സ്ഥാപകന്‍ അശുതോഷ് മഹാരാജ് ഇന്നും ജീവനോടെയുണ്ടെന്ന വിശ്വാസത്തില്‍ ഇപ്പോഴും അയാളുടെ ശവശരീരം ജലന്ധറിലെ ആശ്രമത്തിലെ ഫ്രീസറില്‍ സൂക്ഷിച്ച് വെച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ മൃതദേഹം അടക്കം ചെയ്യണമെന്ന് മകന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അനുയായികള്‍ അതിന് സമ്മതിക്കുന്നില്ല.
2014 ജനുവരിയിലാണ് ദിവ്യജ്യോതി ജാഗൃതി സൻസ്ഥാൻ സ്ഥാപകൻ അശുതോഷ് മഹാരാജ് മരിച്ചത്. ഹൃദയാഘാതമാണു കാരണമെന്നാണു സംശയം. പക്ഷേ അദ്ദേഹം ഗാഢധ്യാനത്തിലാണെന്നും ഒരു ദിവസം ജീവിതത്തിലേക്കു തിരിച്ചുവരുമെന്നും അനുയായികൾ ഉറപ്പിച്ചു പറയുന്നു.ജലന്ധറിലെ വിശാലമായ ആശ്രമത്തിലെ ഫ്രീസറിൽ അവർ അശുതോഷിന്റെ ശരീരം സൂക്ഷിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ മകനാണ് എന്നവകാശപ്പെടുന്ന ദിലീപ് കുമാർ ഝായും അശുതോഷിന്റെ ശിഷ്യരും തമ്മിൽ ഇതിന്റെ പേരിൽ കടുത്ത നിയമപോരാട്ടവും നടന്നു.
ഹിന്ദു ആചാരമനുസരിച്ച് അശുതോഷിന്റെ ഭൗതിക ശരീരം ദഹിപ്പിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഝാ കോടതിയെ സമീപിച്ചത്. എന്നാൽ അദ്ദേഹം മരിച്ചിട്ടില്ലെന്നും സമാധിയിലാണെന്നും ഒരു ദിവസം ധ്യാനത്തിൽനിന്ന് ഉണരുമെന്നും അതിനായി തങ്ങൾ കാത്തിരിക്കുകയാണെന്നുമായിരുന്നു അനുയായികളുടെ വാദം.
https://www.facebook.com/Malayalivartha