ബോബി ചെമ്മണൂരിന് വി.ഐ.പി. പരിഗണനയെന്ന് സൂചന...മൂന്നു വി.ഐ.പികള്‍ ജയിലില്‍ സന്ദര്‍ശിച്ചുവെന്നാണ് വിവരം... ഇവരുടെ പേരുകള്‍ സന്ദര്‍ശക രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല...
മറ്റൊരു റിപ്പോർട്ട് കൂടെ ചർച്ചയാവുകയാണ് . അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബോബി ചെമ്മണൂരിന് വി.ഐ.പി. പരിഗണനയെന്ന് സൂചന. ബോബി ചെമ്മണൂരിനെ മൂന്നു വി.ഐ.പികള്‍ ജയിലില്‍ സന്ദര്‍ശിച്ചുവെന്നാണ് വിവരം. ഇവരുടെ പേരുകള്‍ സന്ദര്‍ശക രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല. രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ട് തിരുവനന്തപുരത്തെ ജയില്‍ ആസ്ഥാനത്ത് ലഭിച്ചു.സംഭവത്തില്‍ ജയില്‍ വകുപ്പ് അന്വേഷണം നടത്തിയേക്കും. സി.സി.ടി.വി. ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം.
ജയിലധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ജയില്‍ ആസ്ഥാനത്ത് ലഭിച്ച റിപ്പോര്‍ട്ട്. ബോബിക്ക് വി.ഐ.പി. പരിഗണന ലഭിച്ചതിന് പിന്നില്‍ ഉന്നത ജയില്‍ ഉദ്യോഗസ്ഥന്റെ ഇടപെടലുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം.ഹണി റോസിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘം വയനാട്ടിലെ ബോബിയുടെ എസ്‌റ്റേറ്റില്‍നിന്ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എറണാകുളത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ബോബിയെ റിമാന്‍ഡില്‍ വിടുകയായിരുന്നു.അതേസമയം കേസിൽ ബോബി ചെമ്മണ്ണൂരിനെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. പ്രതി നടിയെ തുടർച്ചയായി അപമാനിക്കുകയാണ് , പുറകെ നടന്ന് അശ്ലീല പരാമർശം നടത്തി. ഇത്തരം കുറ്റകൃത്യങ്ങള്‍ നിരന്തരമായി ആവര്‍ത്തിക്കുന്ന വ്യക്തിയാണെന്നും പരാതിക്കാരിയായ നടിയെ മാത്രമല്ല ബോബി അധിക്ഷേപിച്ചിട്ടുളളതെന്നും സര്‍ക്കാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha