Widgets Magazine
15
Jan / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


താരസംഘടനയായ അമ്മയുടെ ട്രഷറർ സ്ഥാനം ഒഴിയുന്നതായി നടൻ ഉണ്ണി മുകുന്ദൻ... പ്രൊഫഷണൽ ജീവിതത്തിലെ സമ്മർദ്ദങ്ങൾ മാനസികാരോ​ഗ്യത്തെ അടക്കം ബാധിച്ചുവെന്നും നടൻ...


ബോബി ചെമ്മണൂരിന് വി.ഐ.പി. പരിഗണനയെന്ന് സൂചന...മൂന്നു വി.ഐ.പികള്‍ ജയിലില്‍ സന്ദര്‍ശിച്ചുവെന്നാണ് വിവരം... ഇവരുടെ പേരുകള്‍ സന്ദര്‍ശക രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല...


ആരാണ് ഈ ഗോപൻ സ്വാമി...ഗോപൻസ്വാമി ജീവിതം ആരംഭിച്ചത് നെയ്ത്ത് തൊഴിലാളിയായി... പിന്നീട് ചുമട്ടുതൊഴിലാളിയുമായി... ഗോപൻസ്വാമിയാകുന്നതിനു മുൻപ് മണിയനെന്ന പേരായിരുന്നു...


അതിക്രൂരമായ ഞെട്ടിക്കുന്ന കൊലപാതക വാർത്ത...ബസിൽ വച്ച് പരിചയപ്പെട്ട പതിനെട്ടുകാരിയെ കൊലപ്പെടുത്തി...മൃതദേഹവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ക്രൂരത...


സി.പി.എമ്മിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു സംസ്ഥാന സെക്രട്ടറി, പാർട്ടി സമ്മേളനത്തിൽ നിന്നും പുറത്തായി.... അതിനുള്ള ദൗർഭാഗ്യം ഉണ്ടായത് എം.വി.ഗോവിന്ദനാണ്.... പുറത്താക്കിയത് പിണറായി വിജയനും...

അക്ഷര മഹോത്സവത്തിന് കൊടിയിറങ്ങി; പുസ്തകോത്സവം പ്രതിരോധത്തിന്റെ പ്രതീകമെന്ന് പ്രകാശ് രാജ്

14 JANUARY 2025 06:10 PM IST
മലയാളി വാര്‍ത്ത

അഴിമതിയുടെയും പഴിചാരലുകളുടെയും അധികാരം തട്ടിയെടുക്കലുകളുടെയും കഥകള്‍ പറയുന്ന നിയമസഭകളുള്ള രാജ്യത്ത് ഒരു നിയമസഭ ജനങ്ങള്‍ക്കായി പുസ്തകങ്ങളൊരുക്കി കാത്തിരിക്കുന്നത് അത്യപൂര്‍വവും ആനന്ദകരവുമാണെന്ന് നടന്‍ പ്രകാശ് രാജ്. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭയും അതിലെ അംഗങ്ങളും സര്‍ക്കാരും ഒത്തൊരുമിച്ച് ഒരു പുസ്തകോത്സവം സംഘടിപ്പിക്കുക എന്നത് ഹൃദയഹാരിയാണ്. ചുറ്റും പുസ്തകങ്ങള്‍, ധാരാളം കുട്ടികള്‍, സന്തോഷത്തോടെ നടക്കുന്ന ജനങ്ങള്‍. ഇതെല്ലാം കാണുന്നത് തന്നെ സന്തോഷമാണ്. ബിരുദം പോലുമില്ലാത്തവര്‍ രാജ്യം ഭരിക്കുന്ന കാലത്ത് ഒരു നിയമസഭ നടത്തുന്ന പുസ്തകോത്സവം തീര്‍ച്ചയായും പ്രതിരോധത്തിന്റെ കൂടി ചിത്രമാണ്.

രാജ്യം ഭരിക്കുന്നവര്‍ ഒരു പുസ്തകം മാത്രമേ വായിച്ചിട്ടുള്ളൂ. അത് മനുസ്മൃതിയാണ്. നൂറുകണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ള പുസ്തകം യാഥാര്‍ഥ്യമാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. പക്ഷെ നമ്മള്‍ സാഹിത്യവും മനുഷ്യന്റെ പരിണാമത്തിന്റെ ചരിത്രവും വായിക്കുന്നു. കലയും സംസ്‌കാരവും സിനിമയും നാടകവും സാഹിത്യവുമാണ് മുറിവുകളുണക്കിയതും പ്രതിരോധത്തിന് കരുത്ത് നല്‍കിയതും ചരിത്രത്തെ സത്യസന്ധമായി അടയാളപ്പെടുത്തിയതും.

ഒരു സമൂഹത്തെയും അതിലെ പുതിയ തലമുറയെയും പുസ്തകങ്ങളുമായി അടുപ്പിക്കുന്നതാണ് ശരിയായ വിദ്യാഭ്യാസം. ഒരു നിയമ നിര്‍മാണ സഭ വായനയുടെയും സ്വതന്ത്രചര്‍ച്ചകളുടെയും പ്രതിരോധത്തിന്റെയും ഭിന്നാഭിപ്രായങ്ങളുടെയും പ്രാധാന്യം മനസിലാക്കി അതിനു വേദിയൊരുക്കുന്നത് പ്രതീക്ഷ നല്‍കുന്നുവെന്നും പ്രകാശ് രാജ് പറഞ്ഞു. തുടര്‍ച്ചയായി കേരളത്തില്‍ വരികയും പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്നതിനാല്‍ കേരളത്തിന്റെ മരുമകന്‍ എന്നൊരു പേരുകൂടി തനിക്ക് വീണെന്നും പ്രകാശ് രാജ് പറഞ്ഞു.

തിരുവനന്തപുരത്തെ ലോക പുസ്തക തലസ്ഥാനമാക്കുന്നതിന് യുനെസ്‌കോയുമായി ഇടപെടലുകള്‍ നടത്തണമെന്ന് മുഖ്യമന്ത്രി ഉദ്ഘാടനത്തില്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നു നടപടികള്‍ ആരംഭിച്ചതായി നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. രാജ്യത്തെ ഫാസിസത്തിനെതിരായ സാംസ്‌കാരിക ചെറുത്തു നില്‍പ്പായിരുന്നു പുസ്തകോത്സവം. 3 ലക്ഷത്തോളം പേര്‍ ഇതിന്റെ ഭാഗമായി. രാജ്യത്ത് ഒരു നിയമസഭയും മുന്‍കൈയെടുക്കാത്ത പുസ്തകോത്സവം നടത്തി വിജയിപ്പിക്കാനായത് കൂട്ടായ്മയുടെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളെ ആഗോളതാപനം, വിഭവങ്ങളുടെ അഭാവം തുടങ്ങി നിരവധി ഭാവിവെല്ലുവിളികളെ നേരിടാന്‍ സജ്ജമാക്കുന്ന മാനവിക മൂല്യങ്ങളും ഭാവനാത്മകതയും ക്രിയാത്മകതയും വളര്‍ത്തുന്നതിനുള്ള മുതല്‍ക്കൂട്ടാണ് പുസ്തകോത്സവമെന്ന് മുഖ്യാതിഥിയായിരുന്ന ശ്രീലങ്കന്‍ എഴുത്തുകാരി വി വി പത്മസീലി പറഞ്ഞു. സാഹിത്യത്തിന്റേയും നവീനാശയങ്ങളുടേയും സര്‍ഗാത്മകതയുടേയും ആഘോഷമാണിത്. അക്ഷരങ്ങളിലൂടേയും സാഹിത്യത്തിലൂടേയും തലമുറകളുടെ ഇഴയടുപ്പം വര്‍ദ്ധിപ്പിക്കുകയാണ്. വിജ്ഞാനപ്രദമായ വ്യത്യസ്ത പുസ്തകവിഭവങ്ങളൊരുക്കി ലോകത്തിലേക്ക് പറക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് അവസരം സൃഷ്ടിക്കണമെന്നും അവര്‍ പറഞ്ഞു.

സംസ്ഥാനത്ത് 37 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പൊതുവിദ്യാഭ്യാസത്തിനു കീഴിലുണ്ടെന്നും അവരെ പുസ്തകോത്സവത്തില്‍ പങ്കാളികളാക്കുന്ന കാര്യം ആലോചിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പുസ്തക വായനക്കും പത്ര വായനക്കും ഗ്രേസ് മാര്‍ക്ക് നല്‍കും. അതിനുള്ള നടപടികള്‍ നടന്നുവരികയാണെന്നും മന്ത്രി അറിയിച്ചു. 2026 ജനുവരി 7 മുതല്‍ 13 വരെ നടക്കുന്ന പുസ്തകോത്സവത്തിന്റെ നാലാം പതിപ്പിന്റെ ലോഗോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

പ്രകാശ് രാജിനും പത്മസീലിക്കും ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉപഹാരങ്ങള്‍ കൈമാറി. പുരാവസ്തുരേഖാ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും പി സി വിഷ്ണുനാഥ് എംഎല്‍എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാറും ആശംസകള്‍ അര്‍പ്പിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സ്വാഗതവും നിയമസഭാ സെക്രട്ടറി ഡോ. എന്‍ കൃഷ്ണ കുമാര്‍ നന്ദിയും പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അച്ഛനും മകനും തമ്മിലുണ്ടായ വഴക്കിനിടെ സ്വന്തം മകനെ തലക്കടിച്ച് കൊലപ്പെടുത്തി അച്ഛന്‍  (5 hours ago)

ലോസാഞ്ചല്‍സില്‍ കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നു; കാട്ടുതീ അണയ്ക്കാന്‍ വെള്ളത്തിന് പകരം ഉപയോഗിക്കുന്നത് ?  (6 hours ago)

ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു, ബഹ്റൈനിൽ മരിച്ചത് തൃശൂർ സ്വദേശി  (6 hours ago)

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: തിരച്ചില്‍ നടത്തിയിട്ടും കണ്ടുപിടിക്കാന്‍ കഴിയാത്തവരെ മരിച്ചവരായി കണക്കാക്കാന്‍ സര്‍ക്കാര്‍ തീരുമാനം  (7 hours ago)

എം.ടി. മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും നാടിന്റെയും മനസാക്ഷി: മന്ത്രി എം. ബി. രാജേഷ്  (7 hours ago)

നടന്‍ ഉണ്ണിമുകുന്ദന്‍ അമ്മ ട്രഷറര്‍ സ്ഥാനം രാജിവെച്ചു  (7 hours ago)

മൊബൈല്‍ ഔട്ട്‌ബ്രേക്ക് പരിശോധന യൂണിറ്റ് മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു   (7 hours ago)

കൗണ്‍സിലിംഗിന് എത്തുന്ന പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്ത സൈക്കോളജിസ്റ്റ് അറസ്റ്റില്‍  (7 hours ago)

എംഎല്‍എ ഉമാ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതി; ആശുപത്രിയില്‍ നിന്നും മന്ത്രി ആര്‍.ബിന്ദുവുമായും വീഡിയോ കോളില്‍ സംസാരിച്ചു  (7 hours ago)

പുല്‍പ്പള്ളിയില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടിക്കാന്‍ രാത്രിയും ദൗത്യം തുടരുന്നു  (7 hours ago)

അച്ഛന്റെ സമാധി സ്ഥലം പൊളിക്കാന്‍ സമ്മതിക്കില്ല: കല്ലറ പൊളിക്കാതെ പരിശോധിക്കണമെന്ന് മകന്‍ സനന്ദന്‍  (8 hours ago)

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട് കൊല്ലപ്പെട്ട ബിനിലിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ തുടങ്ങി  (8 hours ago)

പീച്ചി ഡാമിന്റെ ജലസംഭരണിയില്‍ വീണ് ചികിത്സയിലായിരുന്ന ഒരു വിദ്യാര്‍ഥിനി കൂടി യാത്രയായി  (8 hours ago)

ഭര്‍ത്താവിന്റെ മാനസിക പീഡനത്തില്‍ മനംനൊന്ത് നവവധു ജീവനൊടുക്കി  (8 hours ago)

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങിയ മലയാളി മരിച്ചത് ഡ്രോണ്‍ ആക്രമണത്തിലെന്ന് റിപ്പോര്‍ട്ട്  (9 hours ago)

Malayali Vartha Recommends