വിലക്കു ലംഘിച്ചു സെക്രട്ടേറിയറ്റിനു മുന്നില്‍ വച്ച മുഖ്യമന്ത്രിയുടെ ഫ്ളക്സ് നഗരസഭാ അധികൃതര്‍ നീക്കി
വിലക്കു ലംഘിച്ചു സെക്രട്ടേറിയറ്റിനു മുന്നില്‍ വച്ച മുഖ്യമന്ത്രിയുടെ ഫ്ളക്സ് നഗരസഭാ അധികൃതര്‍ നീക്കി. കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍ ആണു സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ വലിയ കട്ടൗട്ട് ഉള്‍പ്പെടെ കൂറ്റന്‍ ഫ്ളക്സ് സ്ഥാപിച്ചത്.
ഫ്ളക്സുകള്‍ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി കര്‍ശന നടപടി തുടരുന്നതിനിടെയാണു പുതിയ ഫ്ളക്സ് സെക്രട്ടേറിയറ്റില്‍ കന്റോണ്‍മെന്റ് ഗേറ്റിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന നഗരസഭാ അധികൃതര്‍ എത്തി ഫ്ളക്സ് നീക്കം ചെയ്യുകയായിരുന്നു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സെക്രട്ടേറിയറ്റിനു മുന്നില്‍നിന്നുള്‍പ്പെടെ അടുത്തിടെ ഫ്ളക്സുകള്‍ നീക്കം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha