മരിച്ചെന്ന വാര്‍ത്ത ദിനപത്രങ്ങളിലും വന്നു: മോര്‍ച്ചറിയിലേക്ക് മാറ്റിയ വയോധികന് പുതുജീവന്‍
മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ വയോധികനില്‍ ജീവന്റെ തുടിപ്പ്. കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയിലാണ് സംഭവം. കൂത്തുപറമ്പ് പാച്ചപൊയ്ക വനിതാ ബാങ്കിനു സമീപം പുഷ്പാലയം വീട്ടില്‍ വെള്ളുവകണ്ടി പവിത്രന്‍ ആണ് അന്തരിച്ചെന്ന് കരുതിയത്. ഇദ്ദേഹം ഇപ്പോള്‍ ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണ്. പവിത്രന്‍ മരിച്ചെന്ന് ദിനപത്രങ്ങളിലും വാര്‍ത്തയും വന്നിരുന്നു.
മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ അറ്റന്‍ഡറാണ് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. മംഗളൂരു ഹെഗ്‌ഡെ ആശുപത്രിയിലെ വെന്റിലേറ്ററില്‍ ഉണ്ടായിരുന്ന രോഗിയെ ഇന്നലെ രാത്രിയാണ് കണ്ണൂരിലേക്ക് കൊണ്ടുവന്നത്. പ്രാദേശിക ജനപ്രതിനിധികള്‍ സാക്ഷ്യപ്പെടുത്തിയതിനാലാണ് മോര്‍ച്ചറി സൗകര്യം ഒരുക്കി നല്‍കിയതെന്ന് എകെജി ആശുപത്രി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha