ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന ബോബി ചെമ്മണ്ണൂരിനെ വരവേല്‍ക്കാന്‍ പൂക്കളുമായി സ്ത്രീകള്‍
അശ്ലീല പരാമര്‍ശം നടത്തിയ കേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന ബോബി ചെമ്മണ്ണൂരിനെ സ്വീകരിക്കാന്‍ സ്ത്രീകളടക്കമുള്ള ആരാധകരുടെ പ്രവാഹം. കാക്കനാട് ജില്ലാ ജയിലിന് മുമ്പിലാണ് സ്ത്രീകളടക്കമുള്ളവര്‍ തടിച്ചുകൂടിയത്. പൂക്കളടക്കം കയ്യിലേന്തിയാണ് പലരും അവിടെ എത്തിയത്. കൂട്ടത്തില്‍ ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനത്തിലെ ജീവനക്കാരുമുണ്ട്.
ഇവരെ കൂടാതെ മെന്‍സ് അസോസിയേഷന്റെ ഭാരവാഹികളും ബോബിയെ സ്വീകരിക്കാന്‍ വേണ്ടിയെത്തിയിട്ടുണ്ട്. കോടതിയില്‍ നിന്നുള്ള ജാമ്യ ഉത്തരവ് ജയിലില്‍ എത്തിയാല്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ ബോബി പുറത്തിറങ്ങും. ഇന്ന് രാവിലെയാണ് ഹൈക്കോടതി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടും രണ്ട് പേരുടെ ജാമ്യവുമാണ് വ്യവസ്ഥ. ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പില്‍ ഹാജരാകേണ്ടതുണ്ട്.
ഹണി റോസിനെതിരായ ജാമ്യ ഹര്‍ജിയില്‍ പറഞ്ഞ കാര്യങ്ങള്‍ ബോബി ചെമ്മണ്ണൂര്‍ പിന്‍വലിച്ചിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട ആറാം നാളാണ് ബോബി പുറത്തിറങ്ങുന്നത്. ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ അദ്ദേഹം എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചിരുന്നു. ഹര്‍ജി വായിക്കുമ്പോള്‍ തന്നെ ഹണി റോസിനെതിരായി നടത്തിയ ചില പ്രയോഗങ്ങളില്‍ കോടതി അതൃപ്തി അറിയിച്ചിരുന്നു. തുടര്‍ന്ന് ഈ പരാമര്‍ശങ്ങള്‍ എല്ലാം പിന്‍വലിക്കുകയാണെന്ന് ബോബിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ബി രാമന്‍പിള്ള കോടതിയെ അറിയിച്ചു.
https://www.facebook.com/Malayalivartha