പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു: ശരണം വിളികളോടെ കാത്തിരുന്ന ഭക്തര്‍ക്ക് ദര്‍ശന പുണ്യം;കതിരുവാഭരണം ചാര്‍ത്തി ദീപാരാധനയ്ക്ക് ശേഷമായിരുന്നു പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞത്
ശരണം വിളികളോടെ കാത്തിരുന്ന ഭക്തര്‍ക്ക് ദര്‍ശന പുണ്യമായി പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ സന്നിധാനവും പരിസരവും അയ്യപ്പഭക്തരാല്‍ നിറഞ്ഞിരുന്നു. വൈകിട്ട് ആറരയോടെ തിരുവാഭരണം ചാര്‍ത്തി ദീപാരാധനയ്ക്ക് ശേഷമായിരുന്നു പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞത്. മകരവിളക്ക് കണ്ട് തൊഴാന്‍ രണ്ടുലക്ഷത്തോളം ഭക്തര്‍ ശബരിമലയില്‍ ഇന്നെത്തി. പൊലീസ് വലിയ സുരക്ഷയാണ് വിവിധയിടങ്ങളില്‍ ഒരുക്കിയിട്ടുള്ളത്.
പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്രയ്ക്ക് ശരംകുത്തിയില്‍ ആചാരപ്രകാരം വന്‍വരവേല്പ് നല്‍കി. ആറുമണിയോടെ ദേവസ്വം പ്രതിനിധികളും അയ്യപ്പസേവാ സംഘം പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു.
17വരെ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിയെ ദര്‍ശിക്കാം. നെയ്യഭിഷേകം 18 വരെയുണ്ടാകും. 18ന് മണിമണ്ഡപത്തില്‍ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത്. 19ന് രാത്രി 10ന് മാളികപ്പുറത്ത് വലിയ ഗുരുതി. 19ന് രാത്രി നടയടയ്ക്കും വരെ ഭക്തര്‍ക്ക് ദര്‍ശനം നടത്താം. 20ന് പുലര്‍ച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്നെള്ളിക്കും. തുടര്‍ന്ന് പന്തളം രാജപ്രതിനിധി ദര്‍ശനം നടത്തിയ ശേഷം അയ്യപ്പസ്വാമിയെ ഭസ്മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച് യോഗനിദ്രയിലാക്കിയ ശേഷം നടയടയ്ക്കും.
https://www.facebook.com/Malayalivartha