Widgets Magazine
15
Jan / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബക്കറ്റ് പിരിവെങ്കിൽ ബക്കറ്റ് പിരിവ്...പെരിയ കേസിൽ നിയമപോരാട്ടം, പാർട്ടി അംഗങ്ങൾ 500 രൂപ വീതവും, ജോലിയുള്ളവർ ഒരു ദിവസത്തെ ശമ്പളവും..പാർട്ടി പിരിച്ചു തുടങ്ങി...


ഇന്ന് രാവിലെയാണ് ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനായത്...ഉത്തരവ് ഇന്നലെ പുറത്തിറങ്ങിയെങ്കിലും ഇന്നലെ ജയിൽ മോചിതനാകാൻ ബോബി തയ്യാറായിരുന്നില്ല...അതിനുള്ള പണി പിന്നാലെ..


നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് തുടര്‍ച്ചയായി നടത്തിയ അവഹേളനം സഹിക്കാനാവാതെ മലപ്പുറത്ത് നവവധു ജീവനൊടുക്കി... മാനസിക പീഡനം മൂലമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി...


എരുമേലിയില്‍ കേരളത്തിലെ അഞ്ചാമത്തെ, അന്താരാഷ്ട്രവിമാനത്താവളം മൂന്നര വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാകും...സ്ഥലം ഏറ്റെടുക്കാനുള്ള അന്തിമവിജ്ഞാപനം രണ്ടു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കും...


തനിക്ക് മുകളില്‍ ആരുമില്ലെന്ന് ബോബി കരുതേണ്ട. അത് കോടതി കാണിച്ചുതരാം... ബോബിക്കെതിരേ രൂക്ഷപരാമർശവുമായി കോടതി!

ബോച്ചെ തരംഗമാകുന്നു... പുറത്തിറങ്ങാന്‍ കഴിയാത്ത തടവുകാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോബി ചെമ്മണ്ണൂര്‍; ജാമ്യത്തിനായി നെട്ടോട്ടം ഓടിയ വക്കീലന്‍മാര്‍ ഞെട്ടിപ്പോയി

15 JANUARY 2025 09:51 AM IST
മലയാളി വാര്‍ത്ത

More Stories...

ബക്കറ്റ് പിരിവെങ്കിൽ ബക്കറ്റ് പിരിവ്...പെരിയ കേസിൽ നിയമപോരാട്ടം, പാർട്ടി അംഗങ്ങൾ 500 രൂപ വീതവും, ജോലിയുള്ളവർ ഒരു ദിവസത്തെ ശമ്പളവും..പാർട്ടി പിരിച്ചു തുടങ്ങി...

ഇന്ന് രാവിലെയാണ് ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനായത്...ഉത്തരവ് ഇന്നലെ പുറത്തിറങ്ങിയെങ്കിലും ഇന്നലെ ജയിൽ മോചിതനാകാൻ ബോബി തയ്യാറായിരുന്നില്ല...അതിനുള്ള പണി പിന്നാലെ..

നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് തുടര്‍ച്ചയായി നടത്തിയ അവഹേളനം സഹിക്കാനാവാതെ മലപ്പുറത്ത് നവവധു ജീവനൊടുക്കി... മാനസിക പീഡനം മൂലമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി...

ഇടുക്കിയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് പത്തുപേര്‍ക്ക് പരുക്ക്...

എരുമേലിയില്‍ കേരളത്തിലെ അഞ്ചാമത്തെ, അന്താരാഷ്ട്രവിമാനത്താവളം മൂന്നര വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാകും...സ്ഥലം ഏറ്റെടുക്കാനുള്ള അന്തിമവിജ്ഞാപനം രണ്ടു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കും...

ബോബി ചെമ്മണ്ണൂര്‍ എന്ന ബോച്ചെ തരംഗമാകുകയാണ്. നടി ഹണി റോസ് നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലില്‍ തുടര്‍ന്ന് ബോബി ചെമ്മണ്ണൂര്‍. ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകരോട് അറിയിക്കുകയായിരുന്നു.

റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്‌നങ്ങളില്‍ കുരുങ്ങി പുറത്തിറങ്ങാന്‍ പറ്റാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂരിന്റെ നീക്കം. ഇത്തരത്തിലുള്ള തടവുകാര്‍ പുറത്തിറങ്ങും വരെ താനും കാക്കനാട് ജയിലില്‍ തുടരുമെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു. ഇന്നലെ ജാമ്യം നടപ്പാക്കേണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകരെ അറിയിച്ചു. അഭിഭാഷകര്‍ ഇല്ലാതെയും, ബോണ്ട് തുക കെട്ടിവയ്ക്കാന്‍ വയ്ക്കാനും പറ്റാത്ത തടവുകാര്‍ നിരവധി പേര്‍ ജയിലില്‍ തുടരുന്നുണ്ടെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നു.

അതേസമയം, ബോബി ചെമ്മണ്ണൂര്‍ ഇന്ന് പുറത്തിറങ്ങുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സമാനമായ കേസുകളില്‍ ഉള്‍പ്പെടരുതെന്നും ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് ഇടപെടാമെന്നും ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ വ്യവസ്ഥയില്‍ ഹൈക്കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണമെന്നും അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കണമെന്നും ജാമ്യ ഉത്തരവില്‍ കോടതി പറയുന്നു.

ബോഡി ഷെയ്മിംഗ് സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒന്നല്ലെന്നും മറ്റൊരാളുടെ ശരീരത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും ഹൈക്കോടതി പറഞ്ഞു. മറ്റൊരു പുരുഷനെ കുറിച്ചോ സ്ത്രീയെ കുറിച്ചോ ഇത്തരം പരാമര്‍ശങ്ങള്‍ പൊതുസമൂഹത്തില്‍ ഒഴിവാക്കണം. സമാനമായ രീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്തില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്റെ ഉറപ്പു കൂടി പരിഗണിച്ചാണ് ജാമ്യം നല്‍കുന്നതെന്നും ചൂണ്ടിക്കാട്ടിയ കോടതി പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും വ്യക്തമാക്കി. ദ്വായര്‍ത്ഥ പ്രയോഗമാണ് പ്രതി നടത്തിയത്. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന പ്രതിഭാഗം വാദം നിലവില്‍ അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

അമേരിക്കന്‍ മോട്ടിവേഷണല്‍ സ്പീക്കര്‍ ആയ ഡോക്ടര്‍ സ്റ്റീവ് മറബോളിയുടെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. ഒരു സ്ത്രീയുടെ രൂപം കണ്ടാണ് നിങ്ങള്‍ അവളെ വിലയിരുത്തുന്നതെങ്കില്‍, നിങ്ങള്‍ക്ക് തെറ്റി, അത് നിങ്ങളെ തന്നെയാണ് വിലയിരുത്തുന്നതെന്നും ഉത്തരവില്‍ പറയുന്നു. വ്യത്യസ്തമായ ശരീരപ്രകൃതി ഉള്ളവരാണ് മനുഷ്യര്‍, ചിലര്‍ തടിച്ചവരാകാം ചിലര്‍ മെലിഞ്ഞവരാകാം, പക്ഷേ അതിന്റെ പേരില്‍ ബോഡി ഷെയ്മിംഗ് നടത്തുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ബോബി ചെമ്മണ്ണൂരിന്റെ പ്രസ്താവനകളില്‍ കടുത്ത വിയോജിപ്പാണ് ഹൈക്കോടതി രേഖപ്പെടുത്തിയത്. നടി ഹണി റോസിന്റെ പരാതിക്ക് ആധാരമായ ഉദ്ഘാടന പരിപാടിയുടെ വീഡീയോ ദൃശ്യങ്ങള്‍ പരിശോധിച്ച കോടതി ദ്വയാര്‍ഥ പ്രയോഗമല്ലാതെ മറ്റെന്താണിതെന്ന് ചോദിച്ചു. നടിയുടെ മാന്യത കൊണ്ടാണ് പൊതുമധ്യത്തില്‍ അവരുടെ അനിഷ്ടം പ്രകടിപ്പിക്കാതിരുന്നത്. സ്വയം സെലിബ്രിറ്റിയായി കരുതുന്ന ഈ മനുഷ്യന്‍ എന്തിനാണ് ഇങ്ങനെയൊക്കെ പെരുമാറുന്നതെന്നും കോടതി ചോദിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും തനിക്ക് യാതൊരു ബന്ധവുമില്ലാത്ത മനുഷ്യരെ അധിക്ഷേപിക്കുന്നവര്‍ക്കുളള താക്കീതുകൂടിയാണിത്.

ബോബി ചെമ്മണ്ണൂരിനെതിരായ നടപടി ഒരുപാട് പേര്‍ക്ക് പാഠമായിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് ജസ്റ്റീസ് പി വി കുഞ്ഞികൃഷ്ണന്‍ നിരീക്ഷിച്ചു. സ്ഥിരമായി അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്നയാളാണ് പ്രതിയെന്നും സ്ത്രീത്വത്തെ അപമാനിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇത്തരക്കാര്‍ക്കെല്ലാമുളള മറുപടിയാണ് ഈ കേസ്. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടില്ലെന്നും ഗുരുതരമായ കുറ്റങ്ങളല്ല ചുമത്തിയിരിക്കുന്നതെന്നും പ്രതിഭാഗം അറിയിച്ചു. ജാമ്യം നല്‍കിയാല്‍ കര്‍ശന ഉപാധി വേണമെന്ന് സര്‍ക്കാരും നിലപാടെടുത്തു. ഇത് പരിഗണിച്ചാണ് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് കോടതി വിലയിരുത്തിയത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രൂപയ്ക്ക് വീണ്ടും മൂല്യത്തകര്‍ച്ച...സെന്‍സെക്സ് 400ലധികം പോയിന്റ് കുതിച്ചു  (14 minutes ago)

ദേശീയ സബ്ജൂനിയര്‍ (അണ്ടര്‍ 14) സ്‌കൂള്‍ അത്ലറ്റിക് മീറ്റില്‍ കേരളം രണ്ട് വെങ്കലത്തോടെ അവസാനിപ്പിച്ചു  (18 minutes ago)

KASARGOD CPM കോടികൾ പിരിക്കാൻ സിപിഎം  (32 minutes ago)

ബോബി പുറത്തേക്ക്  (39 minutes ago)

Kondotty നവവധു തൂങ്ങി മരിച്ചതിൽ കേസ്  (47 minutes ago)

ഇടുക്കിയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് പത്തുപേര്‍ക്ക് പരുക്ക്...  (55 minutes ago)

SABARIMALA കേരളത്തിന് ഇനി നല്ല കാലം  (1 hour ago)

തനിക്ക് മുകളില്‍ ആരുമില്ലെന്ന് ബോബി കരുതേണ്ട. അത് കോടതി കാണിച്ചുതരാം... ബോബിക്കെതിരേ രൂക്ഷപരാമർശവുമായി കോടതി!  (1 hour ago)

വേട്ടക്കാരനുമൊപ്പം സർക്കാർ കൈകോർത്തു  (1 hour ago)

വീണ്ടും കാട്ടാനയുടെ ആക്രമണം...നിലമ്പൂര്‍ മൂത്തേടത്ത് കാട്ടാന ആക്രമണത്തില്‍ ഒരു സ്ത്രീ മരിച്ചു  (1 hour ago)

കല്യാണം കഴിഞ്ഞതിന് ശേഷമുള്ള തല പൊങ്കല്‍! ആഘോഷമാക്കി കീർത്തിസുരേഷ്; ആവേശം പകരാൻ വിജയ്  (1 hour ago)

RAIN ALERT സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം  (1 hour ago)

വിചാരണ കോടതിക്ക് ഉപാധികള്‍ തീരുമാനിക്കാം... ആറ്റിങ്ങല്‍ ഇരട്ടകൊലപാതക കേസില്‍ രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം  (1 hour ago)

ഫഹദിന് ആ അസുഖം കണ്ടുപിടിച്ചതിനുശേഷവും ജീവിതത്തിൽ ഒരു മാറ്റവും വന്നിട്ടില്ല- നസ്രിയ  (1 hour ago)

Neyyattinkara-Samadhi കുടുംബം ഹൈക്കോടതിയിലേക്ക്  (1 hour ago)

Malayali Vartha Recommends