മൈനാഗപ്പള്ളി മണ്ണൂര്‍ക്കാവില്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍
മൈനാഗപ്പള്ളി മണ്ണൂര്‍ക്കാവില്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍. മൈനാഗപ്പള്ളി മണ്ണൂര്‍ക്കാവ് ക്ഷേത്രത്തിനു സമീപത്തായി ദിയ ഭവനില്‍ ശ്യാമയെ (26) കൊലപ്പെടുത്തിയ കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശി രാജീവിനെയാണ് (38) ശാസ്താംകോട്ട കോടതി റിമാന്‍ഡ് ചെയ്തത്.
തെളിവെടുപ്പിനായി രാജീവിനെ വീട്ടിലെത്തിച്ചെങ്കിലും നാട്ടുകാര്‍ ബഹളം വച്ചതോടെ പൂര്‍ത്തിയാക്കാനാകാതെ മടങ്ങി. ഞായാറാഴ്ച രാത്രി 9 ഓടെയാണ് ശ്യാമയെ വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യ അവശനിലയിലാണെന്നും ആശുപത്രിയിലെത്തിക്കാനായി വാഹനം പിടിച്ചുതരണമെന്നും ആവശ്യപ്പെട്ട് രാജീവ് വീടിന് സമീപം ക്ഷേത്രോത്സവം നടക്കുന്ന ഭാഗത്തെത്തിയിരുന്നു. നാട്ടുകാരെത്തുമ്പോള്‍ തറയില്‍ കിടക്കുന്ന നിലയിലാണ് കണ്ടത്. ഉടന്‍ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പിന്നീട് കൊല്ലം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം രാത്രിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
സംഭവത്തില്‍ നാട്ടുകാരും ബന്ധുക്കളും ദുരുഹത ആരോപിച്ച് രംഗത്തെത്തിയതോടെ രാജിവിനെ തിങ്കളാഴ്ച പുലര്‍ച്ചെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്ന രാജീവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് വെളിപ്പെടുത്തി. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി രാജീവിനെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് ശാസ്താംകോട്ട പൊലീസ് .
https://www.facebook.com/Malayalivartha