അച്ഛനോടൊപ്പം സ്‌കൂട്ടറില്‍ ബസ് സ്റ്റാന്‍ഡിലേക്കു പോയ നഴ്‌സിങ് കോളജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം
അച്ഛനോടൊപ്പം സ്‌കൂട്ടറില്‍ ബസ് സ്റ്റാന്‍ഡിലേക്കു പോയ നഴ്‌സിങ് കോളജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം. വടവാതൂര്‍ തകിടിയേല്‍ ടി.എ.ജയിംസിന്റെ (എംആര്‍എഫ് റിട്ട. ഉദ്യോഗസ്ഥന്‍) മകള്‍ എക്‌സിബ മേരി ജയിംസ് (28) ആണു മരിച്ചത്.
അമിതവേഗത്തിലെത്തിയ കാര്‍ സ്‌കൂട്ടറിനു പിന്നില്‍ ഇടിച്ചാണ് അപകടം നടന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ 2നു കഞ്ഞിക്കുഴി പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഓഫിസിനു സമീപമാണു സംഭവം നടന്നത്. മലപ്പുറം കോട്ടയ്ക്കല്‍ അല്‍മാസ് നഴ്‌സിങ് കോളജിലെ അധ്യാപികയാണ് എക്‌സിബ. അവധിക്കുശേഷം മടങ്ങാനായി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്കു പോവുന്നതിനിടെയാണു ദാരുണാന്ത്യം.
സംസ്‌കാരം ഇന്ന് 2നു ചിലമ്പ്രക്കുന്ന് ഇമ്മാനുവല്‍ ഫെയ്ത്ത് ഫെലോഷിപ് സെമിത്തേരിയില്‍ നടക്കും. മാതാവ്: പരുത്തുംപാറ കുന്നേല്‍ കുഞ്ഞൂഞ്ഞമ്മ ജയിംസ്. ഒരു സഹോദരിയുണ്ട്.
"
https://www.facebook.com/Malayalivartha