സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക് പോസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ നീക്കം....
സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക് പോസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ നീക്കം. ചെക്ക് പോസ്റ്റുവഴി വ്യാപകമായ കൈക്കൂലി വാങ്ങുന്നുവെന്ന വിജിലന്‍സ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ആലോചന.
ജിഎസ്ടി വകുപ്പുമായി സഹകരിച്ചുകൊണ്ടുള്ള പുതിയ പരിശോധനക്കുള്ള ശുപാര്‍ശ ഗതാഗത കമ്മീഷണര്‍ സര്‍ക്കാറിന് സമര്‍പ്പിക്കും. ജി.എസ്.ടി നടപ്പാക്കിയതോടെ ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നേരത്തെയുണ്ടായിരുന്നു.
എന്നാല്‍ രാജ്യത്ത് ചുരുക്കം ചില സംസ്ഥാനങ്ങളാണ് ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കിയത്. കേരളത്തില്‍ ജി.എസ്.ടിവകുപ്പാണ് ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കിയത്. മോട്ടോര്‍ വാഹനവകുപ്പിന്റെ 20 ചെക് പോസ്റ്റുകളും ഇപ്പോഴും തുടരുന്നു.
ഓണ്‍ലൈന്‍ വഴി ടാക്‌സ് പെര്‍മിറ്റ് അടച്ച് പ്രവേശിച്ചാലും വാഹന ഡ്രൈവര്‍മാര്‍ രേഖകള്‍ പ്രിന്റ് ഔട്ട് എടുത്ത് ചെക്ക് പോസ്റ്റുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോസ്ഥര്‍ പരിശോധിക്കണമെന്ന് 2021 ജൂണ്‍ 16ന് ഉത്തരവിറക്കിയിട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ചെക്ക് പോസ്റ്റുകള്‍ അവസാനിപ്പിക്കാതെ നേരിട്ടുള്ള പരിശോധന തുടര്‍ന്നത്. ഈ ഉത്തരവ് ചെക്ക് പോസ്റ്റിലെ കൈക്കൂലിക്ക് ഇപ്പോഴും കാരണമാകുന്നുവെന്ന ആക്ഷേപവുമുണ്ട്.
കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ മോട്ടോവാഹനവകുപ്പ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ ലക്ഷകണക്കിന് രൂപയുടെ കൈക്കൂലിയാണ് പിടികൂടിയത്. ചെക്ക് പോസ്റ്റ് മാറ്റുന്നതിനായി ആന്റണിരാജു ഗതാഗതമന്ത്രിയായിരുമ്പോഴേ ചര്‍ച്ചകള്‍ തുടങ്ങിയെങ്കിലും ഉദ്യോഗസഥരുടെ ഭാഗത്തുള്ള എതിര്‍പ്പിന് തുടര്‍ന്ന് മാറ്റുകയായിരുന്നു. എന്നാല്‍ വകുപ്പിന് തന്നെ നാണക്കേടായി കൈക്കൂലി തുടരുന്ന സാഹചര്യത്തിലാണ് ചെക്ക് പോസ്റ്റുകള്‍ മാറ്റുന്നത്.
"
https://www.facebook.com/Malayalivartha