എടക്കാട് ബീച്ച് റോഡ് റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം
എടക്കാട് ബീച്ച് റോഡ് റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം. എടക്കാട് ഇണ്ടേരി ശിവക്ഷേത്രത്തിന് സമീപം ചെറുവറക്കല്‍ പ്രശോഭ് (30) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 7.30ഓടെയാണ് അപകടം നടന്നത്. റെയില്‍വെ ട്രാക്കിന് സമീപമാണ് പ്രശോഭിന്റെ വീട്. ട്രാക്കിലൂടെ നടക്കുമ്പോള്‍ ട്രെയിന്‍ തട്ടുകയായിരുന്നു. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടിക്രമങ്ങള്‍ക്ക് ശേഷം സംസ്‌കാരം നടക്കും.
എടക്കാട് ചെറുവറക്കല്‍ ബാലന്റെയും സുശീലയുടെയും മകനായിരുന്നു. സഹോദരങ്ങള്‍: സുഭാഷ്, നിഷ.
\
https://www.facebook.com/Malayalivartha