കണ്ണീര്‍ക്കാഴ്ചയായി... വീട്ടുമുറ്റത്തെ കരിയില കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കണ്ണീര്‍ക്കാഴ്ചയായി... വീട്ടുമുറ്റത്തെ കരിയില കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇട്ടിവ തുടയന്നൂര്‍ മണലുവട്ടം ദര്‍ഭക്കുഴിവിള വീട്ടില്‍ ബാബുരാജിന്റെ ഭാര്യ പ്രമിത(31)യാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 11 മണിയോടെ വീടിന്റെ മുന്നിലെ കരിയില തൂത്തുകൂട്ടിയിട്ട് കത്തിക്കുന്നതിനിടെയായിരുന്നു സംഭവം നടന്നത്. പ്രമിത ധരിച്ചിരുന്ന നൈറ്റിയില്‍ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. നിലവിളികേട്ട് നാട്ടുകാര്‍ ഓടിക്കൂടി തീ കെടുത്തിയെങ്കിലും ശരീരത്തില്‍ വലിയ രീതിയില്‍ പൊള്ളലേറ്റിരുന്നു.
തുടര്‍ന്ന് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങി.
മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ്. മസ്കറ്റില്‍ ജോലിയുള്ള ബാബുരാജ് നാട്ടിലെത്തിയശേഷം സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പില്‍ നടക്കും. മക്കള്‍: ശ്രീക്കുട്ടി, ശ്രീനന്ദ.
https://www.facebook.com/Malayalivartha