മുന്‍എംപിയും എല്‍ഡിഎഫ് കണ്‍വീനറുമായിരുന്ന എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കിയ നടപടിക്കെതിരെ മകള്‍ ആശ ലോറന്‍സ് നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍
മുന്‍എംപിയും എല്‍ഡിഎഫ് കണ്‍വീനറുമായിരുന്ന എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കിയ നടപടിക്കെതിരെ മകള്‍ ആശ ലോറന്‍സ് നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍.
മതാചാര പ്രകാരം സംസ്‌കരിക്കാനായി മൃതദേഹം വിട്ടുനല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം. ഹരജി പരിഗണിക്കാനായി തീരുമാനിച്ചാല്‍ മകന്‍ എം.എല്‍ സജീവന്‍ ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ക്ക് സുപ്രിംകോടതി നോട്ടീസയക്കും.
കേരള അനാട്ടമി നിയമപ്രകാരം മൃതദേഹം ഏറ്റെടുത്ത എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ തീരുമാനം ആദ്യം ഹൈക്കോടതി ശരിവച്ചിരുന്നു.
ജീവിച്ചിരിക്കെ മൃതദേഹം വൈദ്യപഠനത്തിനായി വിട്ടുനല്‍കണമെന്ന ആഗ്രഹം എംഎം ലോറന്‍സ് പ്രകടിപ്പിച്ചിരുന്നുവെന്നായിരുന്നു മകന്‍ എം.എല്‍ സജീവന്റെ വാദം.
"
https://www.facebook.com/Malayalivartha