വിചാരണ കോടതിക്ക് ഉപാധികള്‍ തീരുമാനിക്കാം... ആറ്റിങ്ങല്‍ ഇരട്ടകൊലപാതക കേസില്‍ രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം
വിചാരണ കോടതിക്ക് ഉപാധികള്‍ തീരുമാനിക്കാം... ആറ്റിങ്ങല്‍ ഇരട്ടകൊലപാതക കേസില്‍ രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം .. സുപ്രിംകോടതിയാണ് ജാമ്യം നല്‍കിയത്.
തിരുവനന്തപുരം വനിതാ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചു വരികയാണ് അനുശാന്തി. മുന്‍പ് നേത്രരോഗത്തിന് ചികിത്സയ്ക്കായി പരോള്‍ ആവശ്യപ്പെട്ട് അവര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടായിരുന്നു. അന്ന് രണ്ട് മാസത്തെ പരോള്‍ സുപ്രീംകോടതി അനുവദിക്കുകയും ചെയ്തിരുന്നു.
മയോപ്പിയ എന്ന രോഗമാണ് അനുശാന്തിയെ ബാധിച്ചിരിക്കുന്നതെന്നും ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടമായതായും ചികിത്സ ലഭിച്ചില്ലെങ്കില്‍ രണ്ടാമത്തെ കണ്ണിന്റെ കാഴ്ച ഉടന്‍ നഷ്ടമാകുമെന്നും ഇവര്‍ കോടതിയെ അറിയിച്ചിട്ടുണ്ടായിരുന്നു.
അതേസമയം 2014 ഏപ്രില്‍ 16നാണ് അനുശാന്തിയുടെ മകള്‍, ഭര്‍തൃമാതാവ് എന്നിവരെ പട്ടാപ്പകല്‍ വീട്ടില്‍ കയറി നിനോ മാത്യു ക്രൂരമായി കൊലപ്പെടുത്തിയത്. ടെക്നോപാര്‍ക്കിലെ ജീവനക്കാരും സുഹൃത്തുക്കളുമായിരുന്നു നിനോ മാത്യൂവും അനുശാന്തിയും. അനുശാന്തിയുമായി ഒരുമിച്ച് ജീവിക്കാനുള്ള തടസം ഒഴിവാക്കാനായിരുന്നു കൊലപാതകം നടത്തിയത്.
"
https://www.facebook.com/Malayalivartha