റിമാന്റിൽ കഴിഞ്ഞ ബോബി ചെമ്മണ്ണൂരിനെ ജയിൽ മോചിതനാക്കിയത്... പിണറായി വിജയൻ സർക്കാരാണെന്ന് നിയമവൃത്തങ്ങൾ.... ജാമ്യം നേടി കൊടുക്കാവുന്ന തരത്തിലുള്ള ഇടപെടലാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്...
റിമാന്റിൽ കഴിഞ്ഞ ബോബി ചെമ്മണ്ണൂരിനെ ജയിൽ മോചിതനാക്കിയത് പിണറായി വിജയൻ സർക്കാരാണെന്ന് നിയമവൃത്തങ്ങൾ. ബോബിക്ക് ജാമ്യം നേടി കൊടുക്കാവുന്ന തരത്തിലുള്ള ഇടപെടലാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. ജാമ്യം നൽകരുതെന്ന് ഘോരഘോരം വാദിച്ച സർക്കാർ പ്രോസിക്യൂട്ടറോട് ഇക്കാര്യം ഹൈക്കോടതി തുറന്നു ചോദിക്കുകയും ചെയ്തു. സത്യത്തിൽ ഇരയ്ക്കും വേട്ടക്കാരനും ഒപ്പമാണ് സർക്കാർ ഓടിയത്, അതായത് ഹണിറോസിനും ബോബി ചെമ്മണ്ണൂരിനുമൊപ്പം നിൽക്കുകയായിരുന്നു സർക്കാർ. തുട്ടിന് മുന്നിൽ സർക്കാരിന്റെ കണ്ണ് മഞ്ഞളിച്ചെന്ന് ചുരുക്കം. ബോബിക്ക് ഇതി ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് എല്ലാവർക്കുമറിയാം.
ജയിലിലും ബോബി നാടകം തുടരുകയായിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ബോബി ചെമ്മണ്ണൂർ ജയിലിൽ തുടർന്നു. ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരെ അറിയിക്കുകയായിരുന്നു. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂരിൻ്റെ നീക്കം. ഇത്തരത്തിലുള്ള തടവുകാർ പുറത്തിറങ്ങും വരെ താനും കാക്കനാട് ജയിലിൽ തുടരുമെന്ന് ബോബി ചെമ്മണ്ണൂർ അറിയിച്ചു.ഇന്ന് ജാമ്യം നടപ്പാക്കേണ്ടെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരെ അറിയിച്ചു. അഭിഭാഷകർ ഇല്ലാതെയും, ബോണ്ട് തുക കെട്ടിവയ്ക്കാൻ വയ്ക്കാനും പറ്റാത്ത തടവുകാർ നിരവധി പേർ ജയിലിൽ തുടരുന്നുണ്ടെന്നും ബോബി ചെമ്മണ്ണൂർ പറയുന്നു.
ജാമ്യം നേടിയ ശേഷമുള്ള നമ്പരായിരുന്നു ഇതെന്നാണ് പറയപ്പെടുന്നത് .വ്യവസായി ബോബി ചെമ്മണൂരിന് ഹൈക്കോടതി ജാമ്യം അനുവദിക്കുമെന്ന് സർക്കാരിന് ഉറപ്പായിരുന്നു. ജാമ്യാപേക്ഷയിൽ വിധി കേട്ട ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ജാമ്യം അനുവദിച്ചേക്കുമെന്നു വാക്കാൽ സൂചിപ്പിച്ചിരുന്നു. ബോബിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചെങ്കിലും ജാമ്യം അനുവദിക്കാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തെങ്കിലും പൊലീസ് കസ്റ്റഡി അപേക്ഷ പോലും നൽകിയിട്ടില്ലെന്നും ഇനിയും എന്തിനാണ് റിമാൻഡിൽ പാർപ്പിക്കുന്നതെന്നും കോടതി ചോദിച്ചു. സർക്കാരിന് ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ കസ്റ്റഡി അപേക്ഷ നൽകണമായിരുന്നു. അത് നൽകാതിരുന്നപ്പോൾ തന്നെ സർക്കാരിന്റെ മനസ് കോടതി വായിച്ചു. ഒരു ഘട്ടത്തിൽ പ്രോസിക്യൂട്ടറും ജഡ്ജിയും തമ്മിൽ സംസാരിക്കുകയും ചെയ്തു.
ജാമ്യത്തിന്റെ കാര്യത്തിൽ പ്രസ് ചെയ്യേണ്ടതില്ലെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു.ജാമ്യാപേക്ഷ പരിഗണിച്ചയുടൻ പ്രതിഭാഗം അഭിഭാഷകൻ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ വാസ്തവവിരുദ്ധമാണ്. കയ്യിൽ പിടിച്ചു എന്നതും ലൈംഗികാധിക്ഷേപം നടത്തി എന്നതും ശരിയല്ല. ഇപ്പോൾ തന്നെ 6 ദിവസം ജയിലിൽ കഴിഞ്ഞു. പരമാവധി മൂന്ന് വർഷം വരെ തടവ് കിട്ടുന്ന വകുപ്പുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന് ഒരു ദിവസത്തെ റിമാൻഡ് പോലും ആവശ്യമില്ല തുടങ്ങിയ വാദങ്ങൾ പ്രതിഭാഗം ഉന്നയിച്ചു. കേസിന്റെ മെറിറ്റിലേക്ക് കടന്നാൽ താൻ അതിന് എതിരാണെന്നും അതിനാൽ അക്കാര്യങ്ങൾ വിചാരണയിൽ പറഞ്ഞാൽ മതിയെന്നും കോടതി പ്രതികരിച്ചു.
ബോബിക്ക് ജാമ്യം നൽകരുതെന്നും സമൂഹത്തിന് ശക്തമായ സന്ദേശം നൽകുന്നതായിരിക്കണം വിധിയെന്നും പ്രോസിക്യൂഷൻ പറഞ്ഞു.തുടർന്ന് ബോബി ചെമ്മണൂര്‍ നൽകിയ അഭിമുഖങ്ങളും ബോബിയുടെ പ്രസ്താവനകളും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇത് കേട്ടാൽ ദ്വയാർഥമാണെന്ന് മലയാളികൾക്ക് മനസ്സിലാകുമല്ലോ എന്ന് കോടതി പ്രതിഭാഗം അഭിഭാഷകനോട് ആരാഞ്ഞു. ഹണി റോസ് അത്ര പ്രധാനപ്പെട്ട അഭിനേത്രിയല്ല തുടങ്ങിയ കാര്യങ്ങളൊക്കെ എന്തിനാണ് ജാമ്യാപേക്ഷയിൽ പറഞ്ഞിരിക്കുന്നത് എന്നും കോടതി ചോദിച്ചു. ബോബി കയ്യിൽ പിടിച്ച് കറക്കിയപ്പോൾ ഹണി റോസ് എതിര്‍പ്പ് പറഞ്ഞില്ല തുടങ്ങിയ പ്രതിഭാഗത്തിന്റെ വാദത്തിനോട്, അത് അവരുടെ മാന്യത കൊണ്ടാണെന്നാണ് കോടതി പ്രതികരിച്ചത്. അതായത് കോടതിക്ക് ജാമ്യം അനുവദിക്കാൻ താൽപ്പര്യമുണ്ടായിരുന്നില്ല.
റിമാൻഡ് തുടരണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും അനുകൂലമായല്ല കോടതി പ്രതികരിച്ചത്. എന്തിനാണ് ഇനിയും അതിന്റെ ആവശ്യമെന്ന് കോടതി ചോദിച്ചു. പൊലീസ് കസ്റ്റഡി പോലും ചോദിച്ചിട്ടില്ല. സമൂഹത്തിന് സന്ദേശം കിട്ടണമെന്ന് പ്രോസിക്യൂഷൻ പറഞ്ഞപ്പോൾ, സമൂഹത്തിന് അത് ഇതിനകം തന്നെ മനസ്സിലായിക്കഴിഞ്ഞെന്ന് കോടതി പ്രതികരിച്ചു. ഇത്തരം കാര്യങ്ങളൊക്കെ പറയുന്നതിന്റെ പ്രത്യാഘാതം എന്തെന്ന് മനസ്സിലാക്കണമെന്നും കോടതി പറഞ്ഞു. ബോബി ഇത്തരം പദപ്രയോഗങ്ങൾ ആവർത്തിക്കില്ലെന്ന് എങ്ങനെയാണ് പറയാൻ സാധിക്കുന്നതെന്നു പ്രതിഭാഗം അഭിഭാഷകനോട് കോടതി ചോദിച്ചു. സമൂഹമാധ്യമങ്ങളുടെ കാര്യത്തിൽ താൻ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്ന് അഭിഭാഷകൻ പ്രതികരിച്ചു. തുടർന്നാണ് ജാമ്യം അനുവദിച്ചത്.
ഹണി റോസിന്റെ പരാതിയിൽ കഴിഞ്ഞ ബുധനാഴ്ച അറസ്റ്റിലായ ബോബിയെ പിറ്റേന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. വെള്ളിയാഴ്ച ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും കേസിൽ അടിയന്തര പ്രാധാന്യമൊന്നും ഇല്ലെന്ന് ചൂണ്ടിക്കാട്ടി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റി. വ്യാഴാഴ്ച മുതൽ കാക്കനാട് ജില്ലാ ജയിലിലാണ് ബോബി. തനിക്കെതിരെ തുടർച്ചയായി ലൈംഗികാധിക്ഷേപവും അപകീർത്തികരവുമായ പരാമർശങ്ങളും നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹണി റോസ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്. പിറ്റേന്ന് വെളുപ്പിനെ വയനാട്ടുനിന്നു ബോബിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ റിമാന്‍ഡില്‍ കഴിയുന്ന ബോബി ചെമ്മണ്ണൂരിന് ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയെന്ന ആരോപണവും ഇതിനിടയിൽ ഉണ്ടായി. ഇത് സർക്കാർ അറിയാതെ നടക്കില്ല. എന്നാൽ സർക്കാർ പേരിന് ഒരന്വേഷണം ആരംഭിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ചാണ് അന്വേഷണം ആരംഭിച്ചത്. ബോബി ചെമ്മണ്ണൂരുമായി അടുപ്പമുള്ളവര്‍ ഉന്നത ഉദ്യോഗസ്ഥനൊപ്പം ജില്ലാ ജയിലിലെത്തി സന്ദര്‍ശക പട്ടികയില്‍ പേര് ചേര്‍ക്കാതെ സൂപ്രണ്ടിന്റെ മുറിയിലിരുന്ന് സംസാരിച്ചുവെന്ന് ആരോപണമുണ്ട്. ബോബിയ്‌ക്ക് സൗകര്യമൊരുക്കാന്‍ വേണ്ടി മാത്രം ഈ ഉന്നത ഉദ്യോഗസ്ഥന്‍ നേരിട്ടെത്തിയെന്നാണ് വിവരം. ഇന്നത്തെ സാഹചര്യത്തിൽ ഒരു പോലീസുദ്യോഗസ്ഥനും ഇത്തരം ഒരു കൃത്യത്തിന് തയ്യാറാവില്ല. അതിന് സർക്കാർ പിന്തുണയുണ്ടെന്ന് വ്യക്തമാണ്.
ജയില്‍ ചട്ടം മറികടന്ന് ബോബിക്ക് ഫോണ്‍ വിളിക്കാന്‍ 200 രൂപ നേരിട്ട് നല്‍കിയെന്നും ഇത് പിന്നീട് രേഖകളില്‍ എഴുതി ചേര്‍ത്തുവെന്നുമാണ് ലഭിക്കുന്ന വിവരം. ബോബി ചെമ്മണ്ണൂരാണ് സോഷ്യല്‍ മീഡിയയിലെ സജീവ ചര്‍ച്ച. ഹണി റോസ് വിഷയത്തില്‍ ബോബി ചെമ്മണ്ണൂര്‍ അറസ്റ്റിലായതോടെ ബോചെയുടെ വിവാദ പരാമര്‍ശങ്ങളും പഴയ പല വിഡിയോകളും വൈറലായിരുന്നു. ഇപ്പോഴിതാ, ബോബി ചെമ്മണ്ണൂരിനെ പുകഴ്ത്തി കൊണ്ടുള്ള ശ്വേത മേനോന്‍റെ പഴയൊരു വിഡിയോയാണ് സൈബറിടത്ത് ട്രെന്‍ഡാകുന്നത്.ബോചെയുടെ ഉള്ളിലെ നല്ല മനസ്സിനെ കുറിച്ചുള്ള ശ്വേതയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരുപാട് സഹായങ്ങൾ സമൂഹത്തിനു വേണ്ടി ചെയ്യുന്ന ഒരാളാണ് ബോചെയെന്നും അദ്ദേഹത്തിന് കിട്ടുന്നതെല്ലാം സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി മാത്രമല്ല ഉപയോഗിക്കുന്നത്,
അത് സമൂഹത്തിനു വേണ്ടി ഉപയോഗിക്കുന്നുവെന്നും ശ്വേത പറയുന്നത് ഷോറൂം ഉദ്ഘാടനത്തിനെത്തി ബോബിയുമായി ഒരു വേദി പങ്കിട്ടപ്പോഴായിരുന്നു ശ്വേതയുടെ പ്രതികരണം. ശ്വേതയുടെ വാക്കുകള്‍;ഞാൻ ആദ്യം കാണുമ്പോൾ സോഷ്യൽ മീഡിയ ഉണ്ടായിരുന്ന സമയമല്ല. ഇത്രയും വർഷം ആയിട്ടും ഇദ്ദേഹം അങ്ങനെ തന്നെയാണ്. ആളുകളെ കാണുമ്പോള്‍ ഇദ്ദേഹം പറയുന്ന ചില വാക്കുകളുണ്ട്. അത് അങ്ങനെ തന്നെ പാലിക്കുന്നയാളാണ്. അദ്ദേഹം പറയുന്ന വാക്കുകള്‍ സീരിയസായിട്ടാണ് എടുക്കുന്നത്. അത് വലിയൊരു കാര്യമാണ്. നമ്മൾ എല്ലാവരും കുറച്ചു പൈസ ഒക്കെ ഉണ്ടാക്കുമ്പോൾ ആർക്കും ഒരു സഹായവും ചെയ്യില്ല. എന്നാൽ മൂപ്പർ എത്ര കാശ് ഉണ്ടാക്കുന്നോ അത്രയും തിരിച്ചു സൊസൈറ്റിക്ക് കൊടുക്കുന്നു. അത് വളരെ വലിയ കാര്യമാണ്.എന്റെ അമ്മയെ നോക്കുന്ന ഒരു ചേച്ചിയുണ്ട്. ആ ചേച്ചി ഇദ്ദേഹത്തിന്റെ വലിയ ഫാൻ ആണ്. ഇദ്ദേഹം ചെയ്യുന്ന എല്ലാം മൂപ്പത്തിയാര്‍ക്ക് അറിയാം. ഇത്രയും സഹായം ചെയ്യുന്ന ഒരാളോട് ആരാധനയാണ്.
നമ്മൾ ജീവിതത്തിൽ കാശ് ഉണ്ടാക്കും. എന്നാൽ ആളുകൾക്ക് കൊടുക്കാൻ പിശുക്കന്മാർ ആണ്. സത്യം പറയാം- അതിൽ അഭിനന്ദനങ്ങൾ ബോചെഇതേ ഉദ്‌ഘാടനവേളയിൽ ആണ് ശ്വേതക്ക് ബോചെ നാൽപ്പത് ലക്ഷത്തിന്റെ ഒരു ഡയമണ്ട് നെക്ലേസ് മാല അണിയിച്ചതും. ആ വിഡിയോയും ഇപ്പോള്‍ വൈറലാണ്. സമാനമായ കേസുകളിൽ ഉൾപ്പെടരുതെന്നും ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ മജിസ്ട്രേറ്റ് കോടതിക്ക് ഇടപെടാമെന്നും ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യ വ്യവസ്ഥയിൽ ഹൈക്കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണമെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്നും ജാമ്യ ഉത്തരവിൽ കോടതി പറയുന്നു. ബോഡി ഷെയ്മിംഗ് സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നല്ലെന്നും മറ്റൊരാളുടെ ശരീരത്തെക്കുറിച്ച് പരാമർശങ്ങൾ നടത്തുന്നത് ശരിയല്ലെന്നും ഹൈക്കോടതി പറഞ്ഞു. മറ്റൊരു പുരുഷനെ കുറിച്ചോ സ്ത്രീയെ കുറിച്ചോ ഇത്തരം പരാമർശങ്ങൾ പൊതുസമൂഹത്തിൽ ഒഴിവാക്കണം.
സമാനമായ രീതിയിലുള്ള പരാമർശങ്ങൾ നടത്തില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്റെ ഉറപ്പു കൂടി പരിഗണിച്ചാണ് ജാമ്യം നൽകുന്നതെന്നും ചൂണ്ടിക്കാട്ടിയ കോടതി പൊലീസ് ചുമത്തിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും വ്യക്തമാക്കി. ദ്വായർത്ഥ പ്രയോഗമാണ് പ്രതി നടത്തിയത്. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്ന പ്രതിഭാഗം വാദം നിലവിൽ അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. അമേരിക്കൻ മോട്ടിവേഷണൽ സ്പീക്കർ ആയ ഡോക്ടർ സ്റ്റീവ് മറബോളിയുടെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ടായിരുന്നു കോടതിയുടെ പരാമർശങ്ങൾ. ഒരു സ്ത്രീയുടെ രൂപം കണ്ടാണ് നിങ്ങൾ അവളെ വിലയിരുത്തുന്നതെങ്കിൽ, നിങ്ങൾക്ക് തെറ്റി, അത് നിങ്ങളെ തന്നെയാണ് വിലയിരുത്തുന്നതെന്നും ഉത്തരവിൽ പറയുന്നു. വ്യത്യസ്തമായ ശരീരപ്രകൃതി ഉള്ളവരാണ് മനുഷ്യർ, ചിലർ തടിച്ചവരാകാം ചിലർ മെലിഞ്ഞവരാകാം,
പക്ഷേ അതിന്റെ പേരിൽ ബോഡി ഷെയ്മിംഗ് നടത്തുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ബോബി ചെമ്മണ്ണൂരിന്‍റെ പ്രസ്താവനകളിൽ കടുത്ത വിയോജിപ്പാണ് ഹൈക്കോടതി രേഖപ്പെടുത്തിയത്. നടി ഹണി റോസിന്‍റെ പരാതിക്ക് ആധാരമായ ഉദ്ഘാടന പരിപാടിയുടെ വീഡീയോ ദൃശ്യങ്ങൾ പരിശോധിച്ച കോടതി ദ്വയാർഥ പ്രയോഗമല്ലാതെ മറ്റെന്താണിതെന്ന് ചോദിച്ചു. നടിയുടെ മാന്യത കൊണ്ടാണ് പൊതുമധ്യത്തിൽ അവരുടെ അനിഷ്ടം പ്രകടിപ്പിക്കാതിരുന്നത്. സ്വയം സെലിബ്രിറ്റിയായി കരുതുന്ന ഈ മനുഷ്യൻ എന്തിനാണ് ഇങ്ങനെയൊക്കെ പെരുമാറുന്നതെന്നും കോടതി ചോദിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും തനിക്ക് യാതൊരു ബന്ധവുമില്ലാത്ത മനുഷ്യരെ അധിക്ഷേപിക്കുന്നവർക്കുളള താക്കീതുകൂടിയാണിത്. ബോബി ചെമ്മണ്ണൂരിനെതിരായ നടപടി ഒരുപാട് പേർക്ക് പാഠമായിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് ജസ്റ്റീസ് പി വി കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു.
സ്ഥിരമായി അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നയാളാണ് പ്രതിയെന്നും സ്ത്രീത്വത്തെ അപമാനിക്കുകയാണെന്നും സർക്കാർ അറിയിച്ചു. ഇത്തരക്കാർക്കെല്ലാമുളള മറുപടിയാണ് ഈ കേസ്. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടില്ലെന്നും ഗുരുതരമായ കുറ്റങ്ങളല്ല ചുമത്തിയിരിക്കുന്നതെന്നും പ്രതിഭാഗം അറിയിച്ചു. ജാമ്യം നൽകിയാൽ കർശന ഉപാധി വേണമെന്ന് സർക്കാരും നിലപാടെടുത്തു. ഇത് പരിഗണിച്ചാണ് ജാമ്യത്തിന് അർഹതയുണ്ടെന്ന് കോടതി വിലയിരുത്തിയത്.പ്രതൃക്ഷത്തിൽ സ്ത്രീപക്ഷ നിലപാടും പരോക്ഷമായി സ്ത്രീവിരുദ്ധ നിലപാടും പിന്തുടരുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ഈ സംഭവത്തിൽ നിന്നും വ്യക്തമായിരിക്കുകയാണ്.
പരാതിക്കാരിയെ സമൂഹമധ്യത്തിൽ അശ്ലീല ധ്വനിയോടെ അപമാനിക്കണണമെന്ന ഉദ്ദേശത്തോടെയും കരുതലോടെയും 2024 ആഗസ്റ്റ് ഏഴിന് കണ്ണൂര്‍ ആലക്കോടുള്ള ചെമ്മണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ ജ്വല്ലേഴ്സിന്‍റെ ഷോറൂം ഉദ്ഘാടനത്തിനിടെ ലൈംഗിക ഉദ്ദേശത്തോടെ പിടിച്ചു കറക്കുകയും ദ്വയാര്‍ത്ഥ പ്രയോഗം നടത്തുകയും ചെയ്തുവെന്നാണ് എഫ്ഐആറിലുള്ളത്.പിന്നീട് മറ്റൊരു ചടങ്ങിൽ പ്രതിയുടെ പെരുമാറ്റ ദൂഷ്യം മൂലം പങ്കെടുക്കാൻ വിസമ്മതിച്ച പരാതിക്കാരിക്കെതിരെ പ്രതികാര ബുദ്ധിയോടെ വീണ്ടും പരസ്യമായി ലൈംഗിക ധ്വനിയോടെ പരാമര്‍ശങ്ങള്‍ നടത്തിയെന്നും എഫ്ഐആറിലുണ്ട്. തുടര്‍ന്ന് സമാനമായ പരാമര്‍ശങ്ങള്‍ ജാങ്കോ സ്പേയ്സ് എന്ന യൂട്യൂബ് ചാനൽ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് മീഡിയകള്‍ വഴി പ്രചരിപ്പിക്കുകയും പരാതിക്കാരിയുടെ സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തുവെന്നും എഫ്ഐആറിലുണ്ട്.
ബോബിയെ കൃത്യമായി കുരുക്കുക എന്ന ലക്ഷ്യമാണ് എഫ് ഐ. ആറിന് പിന്നിലുള്ളത്. സ്ത്രീശരീരത്തെ കുറിച്ചും ഘടനയെ കുറിച്ചും വർണിക്കുന്നത് കുറ്റ കൃത്യമാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി മറ്റൊരു കേസിൽ വിധി പറഞ്ഞിരുന്നു. 2017 മാർച്ച് 31ന് നടന്ന ഒരു സംഭവത്തിലായിരുന്നു വിധി. പരാതിക്കാരി കെ എസ് ഇ ബി ഉദ്യോഗസ്ഥയായിരുന്നു. സഹപ്രവർത്തകനെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ചാണ് കേസ് നൽകിയത്. പുത്തൻ വേലിക്കര സ്വദേശി എം. രാമചന്ദ്രനാണ് തനിക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തിയത്. ഇതിലാണ് ബോബി ചെമ്മണ്ണൂരിന് സമാനമായ ഉത്തരവുണ്ടായത്.കഴിഞ്ഞ ദിവസം ജസ്റ്റിസ് ബദറുദീൻ നടത്തിയ വിധിപ്രസ്താവം ചെമ്മണ്ണൂരിന്റെ കേസിലും ബാധകമാകും.
എന്നാൽ ഇത്തരം കുറ്റകൃത്യങ്ങൾ തെളിയിക്കണമെങ്കിൽ അന്വേഷണ സംഘത്തിന്റെ പിന്തുണ വേണം. എന്നാൽ അതുണ്ടാകുമോ എന്ന സംശയമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇതു തന്നെയാണ് ദിലീപിന്റെ കാര്യത്തിലും സംഭവിച്ചത്. ഇരയ്ക്കൊപ്പം നിൽക്കുകയാണെന്ന വ്യാജേന വേട്ടക്കാരനുമൊപ്പം സർക്കാർ കൈകോർക്കും.
https://www.facebook.com/Malayalivartha