ഇന്ന് രാവിലെയാണ് ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനായത്...ഉത്തരവ് ഇന്നലെ പുറത്തിറങ്ങിയെങ്കിലും ഇന്നലെ ജയിൽ മോചിതനാകാൻ ബോബി തയ്യാറായിരുന്നില്ല...അതിനുള്ള പണി പിന്നാലെ..
നടി ഹണി റോസിന്റെ പരാതിയിൽ ജയിലിൽ കഴിഞ്ഞ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ ജയിലിന് പുറത്തേക്ക്. ഇന്ന് രാവിലെയാണ് ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനായത്. ജാമ്യം അനുവദിച്ചുള്ള ഹൈക്കോടതി ഉത്തരവ് ഇന്നലെ പുറത്തിറങ്ങിയെങ്കിലും ഇന്നലെ ജയിൽ മോചിതനാകാൻ ബോബി തയ്യാറായിരുന്നില്ല. ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലില്‍ ബോബി ചെമ്മണ്ണൂര്‍ തുടരുകയായിരുന്നു. ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകരോട് അറിയിക്കുകയും ചെയ്തിരുന്നു. ബോബി ചെമ്മണ്ണൂറിനെ പുറത്തിറക്കിയത് പത്ത് മിനിറ്റിനുള്ളിൽ നടപടികൾ പൂർത്തിയാക്കി .
ൽ ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടരുന്നതിനാൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കാൻ ഇരിക്കെയാണ് ബോബി പുറത്തിറങ്ങിയത് . സ്വമേധയാ നടപടിയെടുത്ത ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ മറ്റ് കേസുകളെല്ലാം പരിഗണിക്കും മുമ്പേ ബോബി ചെമ്മണ്ണൂരിന്റെ കേസ് പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു. പ്രതിഭാഗം അഭിഭാഷകർ അടക്കമുള്ളവരോട് കോടതിയിൽ ഹാജരാകാൻ ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ ആവശ്യപ്പെട്ടു. ജാമ്യം നൽകിയതിന് പിന്നാലെയുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതി ഈ കേസ് ഇന്ന് പരിഗണിക്കാൻ ജസ്റ്റിസ് തീരുമാനിച്ചത് .
എന്നാൽ അത് കൂടുതൽ കുരുക്കാകും എന്ന് മുന്നിൽ കണ്ടാണ് ഇന്ന് രാവിലെ തന്നെ ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങിയത് .റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്‌നങ്ങളില്‍ കുരുങ്ങി പുറത്തിറങ്ങാന്‍ പറ്റാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂർ ഇന്നലെ ജയിലിൽ തുടർന്നത്.അന്വേഷണ ഉദ്യോഗസ്ഥർ ആവിശ്യപ്പെട്ടാൽ ഹാജരാകണമെന്ന് ഉത്തരവിൽ പറയുന്നു. ബോബി ചെമ്മണ്ണൂരിന്റെ പരാമർശം ദ്വയാർത്ഥ പ്രയോഗമാണെന്നും ഹൈക്കോടതി. ബോഡി ഷെയിമിങ് നമ്മുടെ സമൂഹത്തിന് സ്വീകാര്യമല്ലാത്തതാണ്.
അമേരിക്കൻ മോട്ടിവേഷണൽ സ്പീക്കർ മറബോളിയെ കോടതി ഉദ്ദരിച്ചു. സ്ത്രീയെ വസ്ത്രത്തിന്റെ പേരിൽ വിലയിരുത്തുന്നവർ സ്വയം വിലയിരുത്തുകയാണ്. മറ്റുള്ളവരെ കുറിച്ച് പരാമർശം നടത്തുമ്പോൾ ജാഗ്രത വേണം. നിറം, ഉയരം, ശരീരഘടന എന്നിവയുടെ പേരിലുള്ള പരാമർശം ഒഴിവാക്കണം. സ്ത്രീയെ വസ്ത്രധാരണത്തിന്റെ പേരിൽ വിലയിരുത്തരുതെന്നും കോടതി പറഞ്ഞു.
https://www.facebook.com/Malayalivartha