ബക്കറ്റ് പിരിവെങ്കിൽ ബക്കറ്റ് പിരിവ്...പെരിയ കേസിൽ നിയമപോരാട്ടം, പാർട്ടി അംഗങ്ങൾ 500 രൂപ വീതവും, ജോലിയുള്ളവർ ഒരു ദിവസത്തെ ശമ്പളവും..പാർട്ടി പിരിച്ചു തുടങ്ങി...
ബക്കറ്റ് പിരിവെങ്കിൽ ബക്കറ്റ് പിരിവ് . വീണ്ടും ഇറങ്ങുകയാണ് പാർട്ടി. പെരിയ കേസിൽ നിയമപോരാട്ടം നടത്തുന്നതിന് ഫണ്ട് പിരിവുമായി സിപിഎം. സ്പെഷ്യൽ ഫണ്ട് എന്ന പേരിലാണ് പണപ്പിരിവ്. പാർട്ടി അംഗങ്ങൾ 500 രൂപ വീതവും, ജോലിയുള്ളവർ ഒരു ദിവസത്തെ ശമ്പളവും നൽകണമെന്നാണ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നിർദേശം.ഒരംഗം കുറഞ്ഞത് 500 രൂപ നല്‍കണം. പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഒരു ദിവസത്തെ ശമ്പളം നല്‍കണം. പെരിയക്കേസിനു വേണ്ടി രണ്ടാം തവണയാണ് സിപിഎം ഫണ്ട് സമാഹരിക്കുന്നത്.
അങ്ങനെ പെരിയാ കൊലക്കേസിലെ എതിര്‍വിധിയും സാമ്പത്തിക നേട്ടമായി സിപിഎമ്മിന് മാറും. രണ്ട് കോടിയാണ് ടാര്‍ഗറ്റ്. എങ്ങനെ കേസ് നടത്തിയാലും ഇത്രയും തുകയാവില്ല. അതുകൊണ്ട് തന്നെ ബാക്കി പാര്‍ട്ടിക്ക് സ്വന്തമാകുകയും ചെയ്യും.കാസര്‍ഗോഡ് ജില്ലയില്‍ 28,970 അംഗങ്ങളാണ് സിപിഎമ്മിനുള്ളത്. 28,000 പേര്‍ 500 രൂപവീതം നല്‍കിയാല്‍ത്തന്നെ 1.40 കോടി രൂപ ലഭിക്കും. സഹകരണ ജീവനക്കാരുടെ ശമ്പളം കൂടി ചേരുമ്പോള്‍ 2 കോടിയോളം രൂപ പിരിച്ചെടുക്കാനാകും. ഓരോ ബ്രാഞ്ചിനും ക്വോട്ട നിശ്ചയിച്ചാണ് പിരിവ്.
ഈ മാസം 20ന് അകം പണം നല്‍കാനാണ് ഏരിയ കമ്മിറ്റികള്‍ക്ക് ജില്ലാ കമ്മിറ്റി നല്‍കിയ നിര്‍ദേശം. പെരിയാ കേസിനായി 2021 നവംബര്‍-ഡിസംബറില്‍ വലിയതോതില്‍ പണം പിരിച്ചിരുന്നു. ജില്ലാ കമ്മിറ്റി ഓഫിസിന്റെ അന്തിമ ജോലികള്‍ക്കെന്നു പറഞ്ഞാണ് അന്ന് പിരിച്ചത്.അന്നും പാര്‍ട്ടി അംഗങ്ങളില്‍ നിന്നു മാത്രമായിരുന്നു പിരിവ്.പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാല്‍, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ 10 പ്രതികളെ സിബിഐ കോടതി ജീവപര്യന്തം തടവിനും
രണ്ടാം പ്രതി സജി സി.ജോര്‍ജിനെ പൊലീസ് കസ്റ്റഡിയില്‍ നിന്നു ബലമായി മോചിപ്പിച്ചതിനു മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍, ജില്ലാ കമ്മിറ്റി അംഗം കെ.മണികണ്ഠന്‍, ഉദുമ ഏരിയ കമ്മിറ്റി അംഗം കെ.വി.ഭാസ്‌കരന്‍, പാക്കം മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി എന്നിവരെ 5 വര്‍ഷം തടവിനും 10,000 രൂപവീതം പിഴ അടയ്ക്കാനുമാണ് ശിക്ഷിച്ചത്. ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha