ജാമ്യം ലഭിച്ചിട്ടും ജയിലിലില്‍നിന്നു പുറത്തിറങ്ങിയില്ല: സംഭവിച്ചതില്‍ വിഷമമുണ്ട്, നിരുപാധികം മാപ്പപേക്ഷിക്കുന്നെന്ന് ബോബി;ബോബി ചെമ്മണൂരിന്റെ മാപ്പപേക്ഷ സ്വീകരിച്ച് ഹൈക്കോടതി
നടിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ കേസില്‍ ജാമ്യം ലഭിച്ചശേഷവും ജയിലിലില്‍നിന്നു പുറത്തിറങ്ങാതിരുന്ന സംഭവത്തില്‍ ബോബി ചെമ്മണൂരിന്റെ മാപ്പപേക്ഷ സ്വീകരിച്ച് ഹൈക്കോടതി. സംഭവിച്ചതില്‍ വിഷമമുണ്ടെന്നും നിരുപാധികം മാപ്പപേക്ഷിക്കുന്നെന്നും ബോബി ചെമ്മണൂര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. നാക്കുപിഴയാണ് ഉണ്ടായതെന്നും അതിനാല്‍ തുടര്‍നടപടികള്‍ ഉണ്ടാകരുതെന്നുമുള്ള ബോബി ചെമ്മണ്ണൂരിന്റെ അപേക്ഷ കോടതി സ്വീകരിച്ചു. രേഖാമൂലമുള്ള മാപ്പപേക്ഷ ബോബി ചെമ്മണൂര്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി.
ജാമ്യവുമായി ബന്ധപ്പെട്ട് ഇന്നു മൂന്നാം തവണയാണ് കോടതി ബോബിയുടെ അഭിഭാഷകരെ വിളിച്ചു വരുത്തി സംസാരിച്ചത്. കോടതി ഉയര്‍ത്തിയ എല്ലാ ആശങ്കകളും തങ്ങളും പങ്കുവയ്ക്കുന്നെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി. സംഭവിച്ചതില്‍ ബോബിക്ക് നല്ല വിഷമമുണ്ട്. നിരുപാധികം മാപ്പുപേക്ഷിക്കുന്നു. ജയിലില്‍നിന്നു പുറത്തിറങ്ങിയപ്പോള്‍ നിറയെ മാധ്യമപ്രവര്‍ത്തകരായിരുന്നു. അപ്പോള്‍ സംഭവിച്ച നാക്കുപിഴയായി കണ്ട് നടപടികളൊന്നും സ്വീകരിക്കരുതെന്ന് ബോബിയുടെ അഭിഭാഷകര്‍ കോടതിയോട് പറഞ്ഞു. ബോബിയുടെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യുന്നതിലേക്ക് വരെ തങ്ങള്‍ക്ക് കടക്കേണ്ടി വരുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് ജാമ്യ ഉത്തരവ് കൈപ്പറ്റിയെങ്കിലും ഇതു ബുധനാഴ്ച മാത്രമാണ് ജയിലില്‍ എത്തിയതെന്ന അഭിഭാഷകന്റെ പരാമര്‍ശവും കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കി. അയാള്‍ എപ്പോള്‍ വേണമെങ്കിലും പൊയ്‌ക്കോട്ടെ. പക്ഷേ തടവുകാരെ സഹായിക്കാന്‍ അവിടെ നില്‍ക്കുന്നു എന്നാണ് ബോബി പറഞ്ഞു. അയാള്‍ ബിസിനസ് ചെയ്യുന്ന ആളല്ലേ, അതു ചെയ്താല്‍ മതി, ജുഡീഷ്യറിയുടെ കാര്യം തങ്ങള്‍ നോക്കിക്കൊള്ളാമെന്നും കോടതി പ്രതികരിച്ചു. ഒളിംപിക്‌സിന് മെഡല്‍ നേടി വന്നതു പോലെയാണ് ബോബി പുറത്തുവന്നത്. പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്ന കുറ്റകൃത്യം ചെയ്ത ആളാണ്. അയാള്‍ ജുഡീഷ്യറിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ് ചെയ്തതെന്നും കോടതി പറഞ്ഞു. തുടര്‍ന്ന് ബോബി ചെമ്മണൂരിന്റെ മാപ്പപേക്ഷ സ്വീകരിച്ച് കേസ് തീര്‍പ്പാക്കുകയായിരുന്നു.
നേരത്തെ, തടവുകാരെ സഹായിക്കാനാണു ജാമ്യം ലഭിച്ചിട്ടും തലേന്നു പുറത്തിറങ്ങാതിരുന്നത് എന്നു മാധ്യമങ്ങളോടു ബോബി പറഞ്ഞോ എന്നറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. ബോബിയുടെ ജാമ്യം റദ്ദാക്കാന്‍ നോട്ടിസ് നല്‍കാനും മടിക്കില്ലെന്നു ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്തു.
ബുധനാഴ്ച രാവിലെ ബോബിയുടെ അഭിഭാഷകരെ വിളിച്ചുവരുത്തിയ കോടതി, എന്തുകൊണ്ടാണു ചൊവ്വാഴ്ച കാക്കനാട് ജില്ലാ ജയിലില്‍നിന്ന് പുറത്തിറങ്ങാതിരുന്നതെന്ന് അന്വേഷിച്ചിരുന്നു. പിന്നാലെ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും കോടതിയെ ധിക്കരിച്ചാല്‍ ജാമ്യം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞു. ഉച്ചയ്ക്ക് 12ന് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ ബോബിയുടെ അഭിഭാഷകര്‍ നിരുപാധികം മാപ്പു പറഞ്ഞു, പക്ഷേ കോടതി അംഗീകരിച്ചില്ല. തടവുകാര്‍ക്കു വേണ്ടിയാണോ ബോബി തലേന്നു ജയിലില്‍ കഴിഞ്ഞതെന്നു മാധ്യമങ്ങളോടു പറഞ്ഞോ എന്ന് അറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. 1.45ന് വിഷയം വീണ്ടും കേട്ടപ്പോള്‍ ബോബിയുടെ അപേക്ഷ കോടതി സ്വീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha