കോണ്‍ഗ്രസ് വിട്ടവരെ തിരിച്ചു കൊണ്ടുവരണം: ചെറിയാന്‍ ഫിലിപ്പ്
പല ഘട്ടങ്ങളിലായി വിവിധ കാരണങ്ങളാല്‍ കോണ്‍ഗ്രസ് വിട്ടു പോയവരെ സംഘടനയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ നേതൃത്വം മുന്‍കൈ എടുക്കണം. സംസ്ഥാന തലം മുതല്‍ വാര്‍ഡ് തലം വരെ പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസ് പാരമ്പര്യവും സംസ്‌കാരവുമുള്ള നിരവധി നേതാക്കളെയും പ്രവര്‍ത്തകരെയും പാര്‍ട്ടിയില്‍ വീണ്ടും സജീവമാക്കാന്‍ കെ.പി.സി. സി. യും ഡി.സി.സി കളും ഒരു സമഗ്രപരിപാടി തയ്യാറാക്കണം. ആസന്നമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പില്‍ ഒരു മണല്‍ തരി പോലും പ്രധാനമാണ്.
അവഗണനയുടെ പേരില്‍ പെട്ടെന്നുണ്ടായ വൈകാരിക മാനസിക വിക്ഷോഭത്തിലാണ് പലരും കോണ്‍ഗ്രസ് വിട്ടത്. 2005 ല്‍ ഡി.ഐ.സിയില്‍ ചേര്‍ന്ന പലരും രാഷ്ട്രീയം ഉപേക്ഷിക്കുകയാണുണ്ടായത്.
സി.പി.എം, ബി.ജെ.പി എന്നിവയില്‍ ചേര്‍ന്ന കോണ്‍ഗ്രസുകാര്‍ക്ക് അവരുടെ പ്രവര്‍ത്തന ശൈലിയുമായി പൊരുത്തപ്പെടാനാവില്ല. കോണ്‍ഗ്രസ് സംസ്‌ക്കാരമുള്ള തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി എന്നിവയില്‍ അസ്വസ്ഥരായ കോണ്‍ഗ്രസുകാര്‍ ചേക്കേറാനുള്ള സാധ്യതയും ഒഴിവാക്കണം.
https://www.facebook.com/Malayalivartha