കാണാതായ ആദിവാസി യുവതിക്കായുള്ള തെരച്ചില്‍ വീണ്ടും സജീവമാക്കും
കണ്ണവം വനമേഖലയില്‍ രണ്ടാഴ്ച മുന്‍പ് കാണാതായ ആദിവാസി യുവതിക്കായുള്ള തെരച്ചില്‍ വീണ്ടും സജീവമാക്കാന്‍ കെ.പി.മോഹനന് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. കാണാതായ എന്‍. സിന്ധുവിന്റെ വീട്ടു പരിസരത്ത് ഒരു കിലോമീറ്റര്‍ ദൂരം ഡോഗ് സ്ക്വാഡിന്റെ കൂടി സഹായത്തോടെ സുശക്തമായ തെരച്ചില്‍ സംഘടിപ്പിക്കാനാണ് തീരുമാനം.
തെരച്ചില്‍ മറ്റ് ഭാഗങ്ങളിലും തുടരും. യുവതിയെ കണ്ടെത്താനുള്ള സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആവശ്യമായ എല്ലാ സൗകര്യവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കെ.പി.മോഹനന് എംഎല്‍എ യോഗത്തില്‍ അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എന്‍.വി ഷിനിജ, പൊലീസ് ഇന്‍സ്പെക്ടര്‍ കെ.വി.ഉമേഷ്, എസ്ഐമാരായ രതീഷ്, സുനില്‍കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ എം. ജിഷ്ണു, കെ.വി പ്രശോഭ്, രാഷ്ട്രീയ സന്നദ്ധ സംഘടന പ്രവര്‍ത്തകരായ എ.അശോകന്, പന്ന്യോടന്‍ ചന്ദ്രന്, ചോയന്‍ ബാലകൃഷ്ണന്, സി.പി. രാഘവന്, വി.പി. മോഹനന് തുടങ്ങിയവര്‍ സംബന്ധിച്ചു.
https://www.facebook.com/Malayalivartha