നിയമസഭയുടെ പതിമൂന്നാമത് സമ്മേളനം ജനുവരി17ന് തുടങ്ങും;ബജറ്റ് അവതരണം ഫെബ്രുവരി7ന്
പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാമത് സമ്മേളനം ജനുവരി17ന് ആരംഭിക്കുമെന്ന് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തില്‍2025-26സാമ്പത്തിക വര്‍ഷത്തെ ബജറ്റ് സഭയില്‍ അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്തു പാസ്സാക്കുകയും ചെയ്യും.
ജനുവരി17മുതല്‍ മാര്‍ച്ച്28വരെയുള്ള കാലയളവില്‍ ആകെ27ദിവസം സഭ ചേരുന്നതിനാണ് സമ്മേളന കലണ്ടര്‍ പ്രകാരം നിശ്ചയിച്ചിട്ടുള്ളത്. ജനുവരി20, 21, 22തീയതികള്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്ക്കായി നീക്കി വച്ചിരിക്കുന്നു.
ഫെബ്രുവരി7വെള്ളിയാഴ്ച2025-26സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണവും10, 11, 12തീയതികളില്‍ ബജറ്റിന്മേലുള്ള പൊതു ചര്‍ച്ചയും നടക്കും.13ന്2024-25സാമ്പത്തിക വര്‍ഷത്തെ അവസാന ബാച്ച് ഉപധനാഭ്യര്‍ത്ഥനകള്‍ പരിഗണിക്കുന്നതിനും നിശ്ചയിച്ചിട്ടുണ്ട്.
14മുതല്‍ മാര്‍ച്ച്2വരെ സഭ ചേരുന്നതല്ല. ഈ കാലയളവില്‍ വിവിധ സബ് കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് ധനാഭ്യര്‍ത്ഥനകളുടെ സൂക്ഷ്മ പരിശോധന നടത്തും. മാര്‍ച്ച്4മുതല്‍26വരെയുള്ള കാലയളവില്‍2025-26വര്‍ഷത്തെ ധനാഭ്യര്‍ത്ഥനകള്‍ സഭ വിശദമായി ചര്‍ച്ച ചെയ്തു പാസ്സാക്കും.
2024-25വര്‍ഷത്തെ അന്തിമ ഉപധനാഭ്യര്‍ത്ഥനകളെ സംബന്ധിക്കുന്നതും2025-26വര്‍ഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതുമായ രണ്ടു ധനവിനിയോഗ ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസ്സാകേണ്ടതുണ്ടെന്നും ഗവണ്മെന്റ് കാര്യങ്ങള്‍ക്കായി നീക്കി വച്ചിട്ടുള്ള ദിവസങ്ങളിലെ ബിസിനസ് ക്രമീകരിക്കുന്നത് സംബന്ധിച്ച് കാര്യോപദേശക സമിതി ചേര്‍ന്ന് പിന്നീട് തീരുമാനിക്കുമെന്നും സ്പീക്കര്‍ അറിയിച്ചു. നിശ്ചയിച്ചിട്ടുള്ള നടപടികള്‍ എല്ലാം പൂര്‍ത്തീകരിച്ച് മാര്‍ച്ച്28ന് സഭ പിരിയും.
https://www.facebook.com/Malayalivartha