നെയ്യാറ്റിന്‍കര ഗോപന്റെ വിവാദ കല്ലറ നാളെ തുറക്കും; പൊലീസ് നടപടിയ്ക്ക് ജില്ലാ ഭരണകൂടത്തിന്റെ അനുമതി
നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ വിവാദമായ കല്ലറ നാളെ തുറക്കും. കല്ലറ തുറക്കാനുള്ള പൊലീസ് നടപടിയ്ക്ക് ജില്ലാ ഭരണകൂടം അനുമതി നല്‍കി. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കേണ്ടിവരുമെന്നും അന്വേഷണം തടയാനാവില്ലെന്നും കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. സമാധി തുറന്നു പരിശോധിക്കണമെന്ന ആര്‍ഡിഒ ഉത്തരവിനെതിരെ ഗോപന്‍ സ്വാമിയുടെ ഭാര്യയും 2 ആണ്‍മക്കളും നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസിന്റെ നീക്കം.
കുടുംബത്തിന്റെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഗോപന്‍ എങ്ങനെ മരിച്ചുവെന്നു പറയാന്‍ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു. ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്നും കോടതി ചോദിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കേണ്ടിവരുമെന്നും അന്വേഷണം തടയാനാവില്ലെന്നും കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്ന് അറിയിച്ച കോടതി എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ടെന്നുമാണ് അറിയിച്ചത്.
അതേസമയം ഗോപന്‍സ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ട ദുരൂഹത മാറ്റേണ്ടതു ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഘടകം വ്യക്തമാക്കി. ഗോപന്‍ സ്വാമിയുടെ ഭാര്യയും മക്കളും രാജ്യത്തെ നിയമത്തിന് അതീതരല്ലെന്നും കുടുംബാംഗങ്ങളുടെ ദുരൂഹ സാഹചര്യത്തിലുള്ള സമാധി വാദം അംഗീകരിക്കാനാവില്ലെന്നും വിഎച്ച്പി നേതൃത്വം അറിയിച്ചു. സമാധി ആയിട്ടുണ്ടെങ്കില്‍ അതിന്റെ വിഡിയോയോ ഫോട്ടോകളോ എടുത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്തം കുടുംബത്തിനുണ്ടായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ ഇപ്പോഴത്തെ ഈ ദുരൂഹത ഒഴിവാക്കമായിരുന്നുവെന്നാണ് വിഎച്ച്പി നേതൃത്വത്തിന്റെ നിലപാട്.
https://www.facebook.com/Malayalivartha