എ.ആര്‍. ക്യാമ്പില്‍ നിന്നും പോലീസുകാരും... കല്ലറ തുറക്കുന്നത് സംബന്ധിച്ച് ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടായതോടെ ഗോപന്‍ സ്വാമിയുടെ കല്ലറ ഇന്ന് തുറക്കും; കരുതലോടെ പോലീസ്
അങ്ങനെ ഗോപന്‍ സ്വാമിയുടെ കഥയ്ക്ക് ട്വിസ്റ്റ് ഉണ്ടാകാന്‍ പോകുകയാണ്. ഗോപന്‍ സ്വാമിയുടെ ഭാര്യയും രണ്ട് മക്കളും നല്‍കിയ ഹര്‍ജിയില്‍ കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും എങ്ങനെ മരിച്ചുവെന്ന് അറിയേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കയതോടെ ഇന്ന് കല്ലറ തുറക്കാന്‍ സാധ്യത. സംഭവത്തില്‍ എത്രയുംവേഗം തുടര്‍നടപടി സ്വീകരിക്കാന്‍ കലക്ടര്‍ അനുകുമാരി സബ്കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
എആര്‍ ക്യാമ്പില്‍ നിന്നുള്ള കൂടുതല്‍ പോലീസുകാരെ സ്ഥലത്ത് വിന്യസിക്കും. കല്ലറ പൊളിക്കുന്നത് പാപമാണെന്നും ഡോക്ടറും ഉദ്യോഗസ്ഥരും മൃതദേഹത്തില്‍ തൊട്ടാല്‍ ചൈതന്യം പോകുമെന്നുമുള്ള വാദമാണ് കുടുംബത്തിന്. സമാധി ആകണമെന്ന് അച്ഛന്റെ ആഗ്രഹമായിരുന്നുവെന്നും തങ്ങള്‍ അത് പൂര്‍ത്തികരിക്കുക മാത്രമാണ് ചെയ്തതെന്നും ഹര്‍ജിയില്‍ പറയുന്നു.
കോടതിയില്‍ നിന്ന് തിരിച്ചടി ലഭിച്ചെങ്കിലും ഇതേ നിലപാട് തന്നെ ആവര്‍ത്തിക്കുകയാണ് കുടുംബം. സംഭവത്തില്‍ ദുരൂഹത നീക്കാന്‍ പൊലീസും തഹസില്‍ദാരും നടത്തിയ ശ്രമങ്ങളെ കുടുംബവും ഒരുവിഭാഗം നാട്ടുകാരും ചേര്‍ന്ന് തടയുകയായിരുന്നു. മക്കള്‍ പറയുന്നത് അനുസരിച്ച് ഗോപന്‍ സ്വാമി മരിച്ചത് പകല്‍ 11ന് ആയിരുന്നിട്ടും ബന്ധുക്കളെയോ സമീപവാസികളേയോ അറിയിക്കാതെ മൃതദേഹം മറവ് ചെയ്യുകയായിരുന്നു. ഇത് ദുരൂഹത വര്‍ധിപ്പിക്കുന്നു. നടക്കാന്‍ ബുദ്ധിമുട്ടിയിരുന്ന ഗോപന്‍ നടന്നുപോയി സമാധിയായി എന്ന മക്കളുടെ വാദവും വിശ്വാസയോഗ്യമല്ല. സമാധിയാകാന്‍പോയ ആള്‍ രക്തസമ്മര്‍ദത്തിന്റെയും പ്രമേഹത്തിന്റെയും മരുന്ന് കഴിച്ചിരുന്നുവെന്നും മക്കള്‍ പറയുന്നു.
ആറാലുംമൂട് ചന്തയില്‍ ചുമട്ടു തൊഴിലാളിയായിരുന്ന ഗോപനെ നാട്ടുകാര്‍ മണിയന്‍ എന്നാണ് വിളിച്ചിരുന്നത്. ബിജെപിയുടെ സംഘടനയായ ബിഎംഎസില്‍ അംഗമായിരുന്നു.
നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി വിവാദത്തില്‍ നിര്‍ണായക ചോദ്യങ്ങളുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി ചോദിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വഭാവിക മരണം ആണെന്ന് കോടതിക്ക് നിഗമനത്തില്‍ എത്തേണ്ടിവരുമെന്നും മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ നിങ്ങളുടെ വാദം പരിഗണിക്കാമെന്നും കോടതി പറഞ്ഞു.
നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ 'സമാധി' വിവാദത്തില്‍ ഭാര്യ സുലോചന നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം. സമാധി പൊളിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. കല്ലറ പൊളിച്ചുള്ള പരിശോധനയുമായി മുന്നോട്ടുപോകാനുള്ള അനുമതിയും കോടതി നല്‍കി.
ഇപ്പോള്‍ നടക്കുന്നത് സ്വാഭാവിക നടപടിക്രമം എന്നും കോടതി പറഞ്ഞു. നിലവില്‍ അന്വേഷണം നിര്‍ത്തിവെക്കാനോ നീട്ടി കൊണ്ട് പോകാനോ ആവില്ല. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സര്‍ക്കാരിന് നോട്ടീസ് നല്‍കി. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജി പരിഗണിക്കുന്ന അടുത്ത ആഴ്ചത്തേക്ക് മാറ്റി. എന്തിനാണ് പേടിയെന്ന് ഹര്‍ജിക്കാരോട് ഹൈക്കോടതി ചോദിച്ചു. നിലവില്‍ അന്വേഷണത്തില്‍ ഇടപെടേണ്ട സാഹചര്യം ഇല്ലെന്നും കോടതി നിരീക്ഷിച്ചു
എന്നാല്‍, ആര്‍ഡിഒയുടെ ഉത്തരവ് നിയമപരമല്ലെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, എങ്ങനെയാണ് മരണം സംഭിച്ചതെന്ന് കോടതി ചോദിച്ചു. സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ചതുകൊണ്ടാണ് പൊലീസ് അന്വേഷിക്കുന്നതെന്നും ഒരാളുടെ മരണത്തില്‍ സംശയമുണ്ടെങ്കില്‍ അന്വേഷിക്കാനുള്ള അവകാശം പൊലീസിനുണ്ടെന്നും കോടതി നിരീക്ഷിച്ചു.
എങ്ങനെ മരിച്ചുവെന്ന് പറയാന്‍ കുടുംബത്തോട് ഹൈക്കോടതി ആവശ്യപ്പെട്ടു. മരണം എവിടെയാണ് അംഗീകരിച്ചതെന്നും ഇക്കാര്യത്തി സംശയാസ്പദമായ സാഹചര്യം ഇക്കാര്യത്തില്‍ ഉണ്ടെന്ന് കോടതി വ്യക്തമാക്കി. സമാധി സ്ഥലം പൊളിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ കളക്ടര്‍, ആര്‍ ഡി ഒ, പൊലീസ് എന്നിവരെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. എന്തായാലും കല്ലറ പൊളിച്ച് മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യും. പോസ്റ്റ് മോട്ടത്തില്‍ സംശയം ഉണ്ടായാല്‍ കേസ് ബലക്കും. മക്കള്‍ തൂങ്ങും. ഉത്തരം പറയേണ്ടി വരും.
"
https://www.facebook.com/Malayalivartha