സമാധിസ്ഥലത്തു നിന്ന് നെയ്യാറ്റിന്‍കര സ്വദേശി ഗോപന്‍ സ്വാമിയുടെ ഭൗതികദേഹം പുറത്തെടുത്ത് കനത്ത പൊലീസ് അകമ്പടിയോടെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും, ആന്തരിക അവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയയ്ക്കും
സമാധിസ്ഥലത്തു നിന്ന് നെയ്യാറ്റിന്‍കര സ്വദേശി ഗോപന്‍ സ്വാമിയുടെ ഭൗതികദേഹം പുറത്തെടുത്ത് കനത്ത പൊലീസ് അകമ്പടിയോടെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും, ആന്തരിക അവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയയ്ക്കും
സമാധിസ്ഥലത്തു നിന്ന് നെയ്യാറ്റിന്‍കര സ്വദേശി ഗോപന്‍ സ്വാമിയുടെ ഭൗതികദേഹം പുറത്തെടുത്ത് കനത്ത പൊലീസ് അകമ്പടിയോടെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും, ആന്തരിക അവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയയ്ക്കും.തുടര്‍ന്ന് ഭൗതിക ദേഹം എന്തുചെയ്യണമെന്ന് തീരുമാനിക്കും.
കല്ലറ തുറന്നു പരിശോധിക്കാനുള്ള ആര്‍.ഡി.ഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന വീട്ടുകാരുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മക്കള്‍ സമാധിയിരുത്തിയത്. ഇന്ന് എട്ടുദിവസമാവും. സമാധി പൊളിക്കാനുള്ള ഉത്തരവ് ജില്ലാ കളക്ടര്‍ അനുകുമാരി ഇന്ന് രാവിലെ പൊലീസിന് കൈമാറുകയും ചെയ്യും . ഉടന്‍ പൊളിക്കല്‍ ആരംഭിക്കും.
പ്രദേശത്ത് പൊലീസിനെ വിന്യസിക്കാനായി ഇന്നലെ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി എസ്.ഷാജിയുടെ നേതൃത്വത്തില്‍ ഡിവിഷന്‍ പരിധിയിലെ എസ്.എച്ച്.ഒമാരുടെ യോഗം ചേര്‍ന്നു. 200 മീറ്റര്‍ പരിധിയില്‍ ആളുകളെ പൂര്‍ണമായും മാറ്റി വടം കെട്ടിയും ബാരിക്കേഡ് സ്ഥാപിച്ചും സ്ഥലം പൊലീസ് നിയന്ത്രണത്തിലാക്കി. ആവശ്യമെങ്കില്‍ ഭാര്യയെയും മക്കളെയും കരുതല്‍ തടങ്കലിലാക്കും. ഇതിനുള്ള നിര്‍ദ്ദേശവും കളക്ടര്‍ നല്‍കി. . ഉച്ചയ്ക്ക് മുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.
https://www.facebook.com/Malayalivartha