കാട്ടാക്കട അമ്പലത്തില്‍കാല അശോകന്‍ കൊലക്കേസ് ...ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരായ 8 പ്രതികളെ ശിക്ഷിച്ചു
കാട്ടാക്കട അമ്പലത്തില്‍കാല അശോകന്‍ കൊലക്കേസില്‍ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരായ 8 പ്രതികളെ തലസ്ഥാന വിചാരണ കോടതി ശിക്ഷിച്ചു.
ഗൂഢാലോചനയിലും കൃത്യത്തിലും നേരിട്ട് പങ്കെടുത്ത 5 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും അരലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ഗൂഢാലോചനയില്‍ മാത്രം പങ്കെടുത്ത 3 പ്രതികള്‍ക്ക് ജീവപര്യന്തംതടവും അരലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ശ്രീമതി. ആജ് സുദര്‍ശനാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
നിഷ്ഠൂരവും ക്രൂരവും പൈശാചികവുമായ കൃത്യം ചെയ്ത പ്രതികള്‍ നല്ല നടപ്പ് നിയമത്തിന്റെ യാതൊരു ഔദാര്യത്തിനും ദയയ്ക്കും അര്‍ഹരല്ലെന്ന് വിചാരണ കോടതി വിധിന്യായത്തിന്‍ ചൂണ്ടിക്കാട്ടി.
2013 ജൂണ്‍ അഞ്ചിന് വൈകുന്നേരം 6:45ന് കാട്ടാക്കട ആലംകോട് ജംഗ്ഷനില്‍ വച്ച് അശോകന്‍ എന്ന ശ്രീകുമാറിനെ വെട്ടിയും അടിച്ചും കൊലപ്പെടുത്തിയെ ന്നാണ് കേസ്.
1 മുതല്‍ 5 വരെ പ്രതികളായ ആമച്ചല്‍ മുറി സ്വദേശി ശംഭു കുമാര്‍, കുരുതന്‍കോട് സ്വദേശികളായ ശ്രീജിത്ത് , ഹരികുമാര്‍ , ചന്ദ്രമോഹന്‍, ആമച്ചല്‍മുറി സ്വദേശി സന്തോഷ് എന്നിവര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തതായി കോടതി കണ്ടെത്തി. 7 , 10, 12 പ്രതികളായ അമ്പലത്തിന്‍കാല സ്വദേശികളായ അഭിഷേക്, സന്തോഷ് എന്ന അണ്ണി സന്തോഷ്, പഴഞ്ഞി പ്രശാന്ത് എന്ന പ്രശാന്ത് എന്നീ പ്രതികള്‍ കൊലപാതകത്തിനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തുവന്നും വിചാരണ കോടതി കണ്ടെത്തി. ഒന്നാംപ്രതി ശംഭവും കാട്ടാക്കട പാറച്ചല്‍ മുറി അമ്പലത്തിന്‍ കാല ലെനിന്‍ ജംഗ്ഷനില്‍ കുന്നവിള വീട്ടില്‍ ദാസ് മകന്‍ ആട് ബിനു എന്ന ബിനുവുമായി ഉള്ള സാമ്പത്തിക ഇടപാടില്‍ മധ്യസ്ഥത വഹിച്ച അശോകനും ഒന്നാംപ്രതി ശംഭു മായുള്ള തര്‍ക്കത്തില്‍ വച്ച് ശംഭുവിന് പരിക്കേല്‍ക്കുകയും തുടര്‍ന്ന് കാട്ടാക്കട താലൂക്ക് ഹോസ്പിറ്റലില്‍ ചികിത്സയില്‍ ഇരിക്കുന്ന സമയം ഒന്നാംപ്രതി മറ്റ് പ്രതികളുമായി ചേര്‍ന്ന് അശോകനെ വധിക്കണമെന്ന് ഗൂഢാലോചന നടത്തുകയും ആയതിന്റെ ഭാഗമായാണ് ഒന്നു മുതല്‍ അഞ്ച് വരെ പ്രതികള്‍ സംഭവ ദിവസം ആലങ്കോട് ജംഗ്ഷനില്‍ വച്ച് അശോകനെ വെട്ടിയും അടിച്ചു കൊലപ്പെടുത്തിയത്. ഈ കേസിലെ 8 , 9 പ്രതികള്‍ മാപ്പുസാക്ഷികള്‍ ആവുകയും വിചാരണയില്‍ അവരുടെ മൊഴികളും മറ്റു സാക്ഷികളുടെ മൊഴികളും കേസ് വിചാരണയില്‍ നിര്‍ണായകമായി. ഈ കേസിലെ കൊലപാതകത്തിന് ഉപയോഗിച്ച മുഖ്യ ആയുധം കണ്ടെടുക്കാത്തത് , മറ്റു നിര്‍ണായക തെളിവുകള്‍ കണ്ടെടുത്തില്ല എന്നീ പ്രതിഭാഗം വാദമുഖങ്ങള്‍ സുപ്രീം കോടതിയുടെ വിധികളുടെ അടിസ്ഥാനത്തില്‍ ആയത് വീഴ്ചകള്‍ അല്ല എന്നുള്ള പ്രോസിക്യൂഷന്‍ വാദം വിചാരണ കോടതി അംഗീകരിച്ചു കൊണ്ടാണ് പ്രതികള്‍ കുറ്റക്കാര്‍ എന്ന് കണ്ടെത്തിയത്. കുറ്റക്കാരെ രക്ഷപ്പെടാനും തെളിവുകള്‍ നശിപ്പിക്കുന്നതിലേക്കായി സഹായിക്കുകയും ചെയ്ത 8 പ്രതികളെ തെളിവിന്റെ അഭാവത്തില്‍ കുറ്റക്കാര്‍ അല്ലെന്ന് കണ്ടെത്തി കോടതി വിട്ടയച്ചു. പ്രോസിക്യൂഷന്‍ ഭാഗത്തേക്ക് 45 സാക്ഷികളെ വിസ്തരിക്കുകയും 119 രേഖകള്‍ 10 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വെമ്പായം എ. ഹക്കിം ഹാജരായി.
"
https://www.facebook.com/Malayalivartha