ഷാരോണ്‍ കൊലക്കേസില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി നാളെ വിധി പറയും...
ഷാരോണ്‍ കൊലക്കേസില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി നാളെ വിധി പറയും. മൂന്ന് വര്‍ഷത്തെ വിചാരണയ്ക്ക് ശേഷമാണ് വിധി. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് 17ന് വിധി പറയുന്നത്.
അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ.എം ബഷീര്‍ മുമ്പാകെ മൂന്ന് ദിവസങ്ങളായി അന്തിമ വാദം നടന്നു. . ഒന്നാം പ്രതി ഗ്രീഷ്മയ്‌ക്കെതിരെ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റം തെളിഞ്ഞതായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.എസ് വിനീത് കുമാര്‍ വാദിച്ചു .
ഒന്നാം പ്രതി ഗ്രീഷ്മ, രണ്ടാം പ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധു, മൂന്നാം പ്രതി ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മലകുമാരന്‍ നായര്‍ എന്നിവര്‍ തെളിവു നശിപ്പിച്ച കുറ്റം തെളിഞ്ഞതായും പ്രോസിക്യൂട്ടര്‍ വാദിച്ചു .എന്നാല്‍,. ആത്മഹത്യാ പ്രവണതയുള്ള ഒന്നാം പ്രതി ആത്മഹത്യ ചെയ്യാനാണ് വിഷം നിര്‍മ്മിച്ചതെന്ന് പ്രതിഭാഗം വാദിച്ചു.
മുഖം കഴുകാനായി ബാത് റൂമില്‍ കയറിയ സമയത്ത് ഷാരോണ്‍ കഷായം കുടിച്ച ശേഷം വീട്ടില്‍ നിന്നും പോയെന്നും വാദിച്ചു.2022 ഒക്ടോബര്‍ 14 ന് കാമുകനായ ഷാരോണ്‍ രാജിനെ തന്റെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ വേണ്ടി ഗ്രീഷ്മ കഷായത്തില്‍ വിഷം നല്‍കിയെന്നാണ് കേസ്.11 ദിവസം മെഡിക്കല്‍ കോളേജ് ഐ.സി.യു.വില്‍ ചികിത്സയിലിരിക്കെയാണ് ഷാരോണ്‍ രാജ് മരണമടഞ്ഞത്.
"
https://www.facebook.com/Malayalivartha