അപകടത്തില്‍പെട്ട യുവാവിനെ രക്ഷിക്കാതെ ബൈക്കുമായി കടന്ന മൂവര്‍ അപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍, ഒരാള്‍ കോമ സ്റ്റേജില്‍ തുടരുന്നു
അപകടത്തില്‍പെട്ട യുവാവിനെ രക്ഷിക്കാതെ ബൈക്കുമായി കടന്ന മൂവര്‍ അപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍, ഒരാള്‍ കോമ സ്റ്റേജില്‍ തുടരുന്നു
ജനുവരി 11 ന് പുലര്‍ച്ചെ മെഹ്റൗളി- ഗുഡ്ഗാവ് റോഡില്‍ വച്ചാണ് സംഭവം.
ഉദയ് കുമാര്‍, ടിങ്കു, പരംബീര്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ട മൂവര്‍ സംഘം. അതേ സമയം ആദ്യം അപകടത്തില്‍പ്പെട്ട വികാസ് മരിച്ചു.
സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ വികാസ് തന്റെ ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ റോഡില്‍ തെന്നി വീഴുകയായിരുന്നു. റോഡില്‍ വീണ ഇയാള്‍ ബോധരഹിതനായി.
അതേ സമയം ഇത് വഴി വന്ന പ്രതികള്‍ വികാസിനെ രക്ഷിക്കാന്‍ പോലും ശ്രമിക്കാതെ അയാളുടെ ബൈക്കുമെടുത്ത് സ്ഥലം വിടുകയായിരുന്നു. എന്നാല്‍ ബൈക്കുമായി പോകുന്നതിനിടെ മെഹ്റൗളി-ബദര്‍പൂര്‍ റോഡില്‍ വച്ച് ഇവര്‍ അപകടത്തില്‍ പെടുകയായിരുന്നു. മൂവരെയും എയിംസ് ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വികാസ് ബൈക്കില്‍ നിന്ന് തെറിച്ചു വീഴുന്നതും ബോധരഹിതനാകുന്നതും ബൈക്ക് മോഷ്ടിച്ച് മൂവര്‍ സംഘം പോകുന്നതുമെല്ലാം സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.
മൂവരും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. സംഘത്തിലെ ഒരാളായ കുമാര്‍ കോമ സ്റ്റേജില്‍ തുടരുന്നു. മറ്റ് രണ്ടു പേര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്.
"
https://www.facebook.com/Malayalivartha