അരൂരില്‍ പത്ത് വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി...
അരൂരില്‍ പത്ത് വയസുകാരന്‍ മരിച്ച നിലയില്‍ . അരൂര്‍ ബൈപ്പാസ് കവലയ്ക്ക് സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന അഭിലാഷ് - ധന്യ ദമ്പതികളുടെ മകന്‍ കശ്യപ് (10) ആണ് മരിച്ചത്. വീട്ടിലെ മുകള്‍ നിലയിലെ മുറിയില്‍ ഊഞ്ഞാലില്‍ കുടുങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.
അരൂര്‍ സെന്റ് അഗസ്റ്റ്യന്‍സ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു മരിച്ച കശ്യപ്. കുമ്പളം സ്വദേശികളായ കുടുംബം ഏതാനും വര്‍ഷങ്ങളായി അരൂരില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
അസുഖബാധിതയായ സഹോദരിയെയും കൊണ്ട് അച്ഛനും അമ്മയും ആശുപത്രിയില്‍ പോയ സമയത്താണ് സംഭവം ്. കുട്ടി ആത്മഹത്യ ചെയ്തതാണോയെന്നും സംശയിക്കുന്നു്. മരിക്കുന്നതിന് മുന്‍പ് ട്യൂഷന്‍ ക്ലാസിലെത്തിയപ്പോഴും കുട്ടി സങ്കടത്തിലായിരുന്നുവെന്നാണ് ട്യൂഷന്‍ ടീച്ചര്‍ പൊലീസിന് നല്‍കിയ മൊഴി. സംഭവത്തില്‍ അരൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
"
https://www.facebook.com/Malayalivartha