പട്ടാമ്പി വാടാനാംകുറുശ്ശിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...
പട്ടാമ്പി വാടാനാംകുറുശ്ശിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായ പൊയിലൂര്‍ സ്വദേശി തഴത്തെതില്‍ മുഹമ്മദലിയുടെ മകന്‍ 21 വയസുകാരനായ അമീനാണ് മരിച്ചത്.
പട്ടാമ്പി കുളപ്പുള്ളി പാതയില്‍ വാടാനംകുറുശ്ശി വില്ലേജ് പരിസരത്ത് രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്. വാടാനംകുറുശ്ശിയില്‍ നിന്ന് പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും പട്ടാമ്പിയില്‍ നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്.
ഓങ്ങല്ലൂരിലെ പലചരക്ക് കടയിലെ ജീവനക്കാരനാണ് അമീന്‍. രാവിലെ കടയിലേക്ക് ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം. പരുക്കേറ്റ അമീനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം അടക്കം നിയമ നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
"
https://www.facebook.com/Malayalivartha