മക്കൾ പറഞ്ഞ സമാധിയിൽ ഗോപൻ സ്വാമി...ഭസ്മവും സുഗന്ധ ദ്രവ്യങ്ങളും വസ്ത്രങ്ങളും കല്ലറയിൽ...ഹൃദയ ഭാഗം വരെ മൂടി പുതച്ച്..അതിരാവിലെ പോലീസ് സംഘമെത്തി.. പോലീസ് അന്വേഷണം കടുപ്പിക്കും..
നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിച്ചു. കല്ലറയിൽ മൃതദേഹം കണ്ടെത്തി. ഇരിക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളത്. അതേസമയം, മൃതദേഹം ഗോപൻ സ്വാമിയുടേതാണോ എന്നത് ശാസ്ത്രീയമായ പരിശോധനയിൽ മാത്രമേ കണ്ടെത്താനാവൂ. ഭസ്മവും സുഗന്ധ ദ്രവ്യങ്ങളും വസ്ത്രങ്ങളും കല്ലറയിൽ കണ്ടെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ കുടുംബത്തിൻ്റെ മൊഴി ശരിവെക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളത്. മുകളിലത്തെ സ്ലാബ് മാത്രമാണ് നീക്കിയത്. ഹൃദയ ഭാഗം വരെ പൂജാസാധനങ്ങൾ നിറച്ച നിലയിലാണ് മൃതദേഹം കാണുന്നത്.
ഗോപന്‍ സ്വാമിയുടെ മക്കളുടെ മൊഴികള്‍ ശരിവെക്കുന്ന വിധത്തില്‍ കല്ലറയിലെ കാഴ്ച്ചകള്‍. കല്ലറ പൊളിച്ചു പുറത്തെടുത്ത മൃതദേഹം ഉടന്‍ സ്ഥലത്തു വെച്ചു തന്നെ പോസ്റ്റുമോര്‍ട്ടം നടത്തും. മൃതദേഹ ജീര്‍ണ്ണാവസ്ഥയിലായ പശ്ചാത്തലത്തിലാണ് സ്ഥലത്തു വെച്ചു തന്നെ പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. പോലീസ് സര്‍ജന്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന് കണ്ടെത്താന്‍ വിശദമായ പരിശോധന തന്ന വേണ്ടി വരും.ഇന്ന് രാവിലെ പോലീസ് സംഘം എത്താണ് കല്ലറ പൊളിച്ചത്. പ്രദേശത്ത് എആര്‍ ക്യാംപില്‍ നിന്നും കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
വിഷയത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു ശേഷമാണ് ഇന്ന് കല്ലറ തുറക്കേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. രാവിലെ തന്നെ പോലീസ് സ്ഥലത്തെത്തി നടപടികള്‍ തുടങ്ങി.മക്കള്‍ പറയുന്നത് പോലെ സമാധിയാണെന്ന് കണ്ടെത്തിയാല്‍ ആത്മഹത്യയാകും. പക്ഷെ പോസ്റ്റുമോര്‍ട്ട ചരിത്രത്തില്‍ സമാധി എന്നത് ഇല്ലാത്തതിനാല്‍ കുടുങ്ങാനാണ് സാധ്യത. കല്ലറയ്ക്കുള്ളില്‍ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയാല്‍ ഗോപന്‍ സ്വാമിയുടെ കുടുംബം ഉത്തരം പറയേണ്ടി വരും. പോലീസ് അന്വേഷണം കടുപ്പിക്കും.
വേണ്ടിവന്നാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.ഫോറന്‍സിക് സംഘവും കൂടുതല്‍ പോലീസ് വിന്യാസവും സ്ഥലത്തുണ്ട്. ആര്‍ഡിഒയുടെ സാന്നിധ്യവുമുണ്ട്. മൃതദേഹം ഉടൻ പുറത്തെടുക്കും. മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, കല്ലറ പൊളിക്കാൻ പൊലീസും സംഘവും സ്ഥലത്തെത്തിയപ്പോൾ കുടുംബാംഗങ്ങൾ പ്രതിഷേധിക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. സബ് കളക്ടർ സ്ഥലത്തെത്തി കുടുംബാംഗങ്ങളോട് സംസാരിച്ച ശേഷമാണ് കല്ലറ പൊളിച്ചത്.
കഴിഞ്ഞ ദിവസം പ്രതിഷേധം ഉയർന്നതിനെ തുടർന്ന് വൻ പൊലീസ് സന്നാഹമാണ്സ്ഥലത്ത് നിലയുറപ്പിച്ചിട്ടുള്ളത്. കളക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ രണ്ടു ദിവസം മുമ്പ് കല്ലറ പൊളിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിൻമാറിയിരുന്നു. ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസിൽ അന്വേഷണം നടത്തുന്ന പൊലീസിന് കല്ലറ തുറന്ന് പരിശോധിക്കുന്നതിൽ തടസമില്ലെന്നായിരുന്നു കോടതി നിരീക്ഷണം. തുടർന്നാണ് പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോവാൻ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha