തിരുവനന്തപുരം സബ് കളക്ടര്‍ ഒ വി ആല്‍ഫ്രഡ് ഇപ്പോൾ ഇത് മാത്രമാണ്...സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ് കളക്ടര്‍...ഐഡി തിരഞ്ഞാണ് പലരും കമന്റുമായി എത്തുന്നത്...
തിരുവനന്തപുരം സബ് കളക്ടര്‍ ഒ വി ആല്‍ഫ്രഡ് ഇപ്പോൾ ഇത് മാത്രമാണ് . ദുരൂഹമായ സമാധി പീഠം സന്ദര്‍ശിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ പ്രതിനിധിയായി എത്തിയത് തിരുവനന്തപുരം സബ് കളക്ടര്‍ ഒ വി ആല്‍ഫ്രഡ് ആയിരുന്നു. ഈ വിവാദങ്ങള്‍ക്കിടെ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ് ആല്‍ഫ്രഡ്.കല്ലറ പൊളിച്ച് പ്രകോപനം സൃഷ്ടിക്കാതെ ഗോപന്‍ സ്വാമിയുടെ കുടുംബവുമായി സംസാരിച്ച് സമവായത്തിന്റെ പാത സ്വീകരിക്കാനാണ് സബ് കളക്ടര്‍ തുനിഞ്ഞത്.
നിയമപരമായി മുന്നോട്ടുപോകും, ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് കല്ലറ പൊളിക്കാതിരുന്നത്, മതപരമായ വിഷയം ഉണ്ടാക്കാന്‍ ജില്ല ഭരണകൂടം ശ്രമിക്കുന്നില്ല, സംഭവത്തിലെ അസ്വാഭാവികത പുറത്തുകൊണ്ടുവരിക മാത്രമാണ് ചെയ്യുന്നത് എന്നിങ്ങനെ സമവായത്തിന്റെ സ്വരം ഉയര്‍ത്തുമ്പോഴും കല്ലറ പൊളിക്കാതെ തരമില്ല എന്ന ഉറച്ച സന്ദേശം കുടുംബത്തിന് നല്‍കുകയും ചെയ്യുന്നു. ഹൈക്കോടതിയും ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും നിലപാട് ശരിവച്ചിരിക്കുകയാണ്.
എന്തായാലും സബ് കളക്ടര്‍ ഒ വി ആല്‍ഫ്രഡ് മാധ്യമങ്ങളോട് സംസാരിക്കുന്ന ശൈലിയും മറ്റും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ അദ്ദേഹത്തിന് ആരാധകര്‍ ഏറിയിരിക്കുകയാണ്. ആല്‍ഫ്രഡിന്റെ സോഷ്യല്‍ മീഡിയ ഐഡി തിരഞ്ഞാണ് പലരും കമന്റുമായി എത്തുന്നത്. കെ വാസുകി, ദിവ്യ എസ് അയ്യര്‍, മെറിന്‍ ജോസഫ്, യതീഷ് ചന്ദ്ര തുടങ്ങിയ ഐ എ എസ്, ഐപിഎസ് ഉദ്യോഗസ്ഥരും മുമ്പ് സോഷ്യല്‍ മീഡിയയുടെ പ്രിയ താരങ്ങളായിരുന്നു. ആ പട്ടികയിലേക്ക് ഇപ്പോള്‍ ഒ വി ആല്‍ഫ്രഡും എത്തുകയാണ്
https://www.facebook.com/Malayalivartha