'കല്ലറിയിലാകെ കർപ്പുരത്തിന്റെ ഗന്ധമായിരുന്നു... മുഖം തിരിച്ചറിയാൻ കഴിയുന്ന നിലയിൽ തന്നെയാണ്... 'നെയ്യാറ്റിൻകര കൗൺസിലർ പ്രസന്ന കുമാർ, കണ്ട കാഴ്ചകൾ ഇതൊക്കെയാണ്...
പിതാവിനെ മക്കള്‍ സമാധി ഇരുത്തിയെന്ന ദുരൂഹ സംഭവത്തിന്റെ ചുരുളഴിക്കാന്‍ പോലീസ്. നെയ്യാറ്റിൻകരയിൽ സമാധിയിരുത്തിയ ഗോപൻ സ്വാമിയുടെ മൃതദേഹം അഴുകിയ നിലയിൽ ആയിരുന്നില്ലെന്ന് നെയ്യാറ്റിൻകര കൗൺസിലർ പ്രസന്ന കുമാർ. സമാധി പൊളിച്ച് മൃതദേഹം പുറത്തെടുത്തത് ജനപ്രതിനിധി എന്ന നിലയിൽ പ്രസന്ന കുമാറിന്റെ കൂടി സാന്നിദ്ധ്യത്തിലായിരുന്നു.
'സമാധിയുടെ മുകൾ ഭാഗത്ത് സ്ളാബാണ് ആദ്യം ഇളക്കിയത്. തുടർന്ന് അകത്ത് മുൻ വശത്തായി മൂന്ന് സ്ളാബുകൾ ഉണ്ടായിരുന്നു. ഓരോന്നായി ഇളക്കി മാറ്റി. ഇഷ്‌ടിക കൊണ്ടാണ് നിർമ്മിച്ചിരുന്നത്. അതിനകത്താണ് മൃതദേഹമുണ്ടായിരുന്നത്. കഴുത്തറ്റം വരെ ഭസ്‌മം മൂടിയിരുന്നു. ഇരിക്കുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കല്ലറിയിലാകെ കർപ്പുരത്തിന്റെ ഗന്ധമായിരുന്നു. മുഖം തിരിച്ചറിയാൻ കഴിയുന്ന നിലയിൽ തന്നെയാണ്. തുണി കൊണ്ട് ശരീരം മുഴുവൻ പുതച്ചിരുന്നു.
ശരീരം അഴുകിയിരുന്നില്ല. എന്നാൽ വായ മാത്രം വല്ലാതെ തുറന്നിരുന്നു. നാക്ക് കറുത്ത നിലയിലുമായിരുന്നു. ''-പ്രസന്ന കുമാർ പറയുന്നു.ഹൃദയഭാഗം വരെ കര്‍പ്പൂരവും ഭസ്മവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍കൊണ്ടു മൂടിയിരിക്കുകയാണെന്നും മുഖത്തും ശിരസ്സിലും വിഗ്രഹത്തില്‍ ചാര്‍ത്തുന്നതുപോലെ കളഭം ചാര്‍ത്തി, പിന്നീട് പിതാവ് വാങ്ങിവച്ചിരുന്ന ശിലയെടുത്ത് സമാധിമണ്ഡപം മൂടി എന്നാണ് മക്കള്‍ പൊലീസിനു മൊഴി നല്‍കിയത്. കല്ലറ പൊളിച്ചപ്പോള്‍ മക്കള്‍ പറഞ്ഞതു ശരിവയ്ക്കുന്ന തരത്തിലാണ് മൃതദേഹം ഇരിക്കുന്നത്.
https://www.facebook.com/Malayalivartha