മരണ സമയം അറിയാൻ രാസപരിശോധനാഫലം വരണം; മരണകാരണം ഇപ്പോൾ കൃത്യമായി പറയാൻ കഴിയില്ലെന്ന് ഫോറൻസിക് ഡോക്ടർമാർ
നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ കാണാനില്ലെന്നാണ് പോലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ചും മറ്റുവിവരങ്ങളിലും വ്യക്തത വരികയുള്ളൂ. ഗോപന്‍സ്വാമിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് ഉച്ചയോടെ പൂര്‍ത്തിയായി. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുമെന്നാണ് കരുതുന്നത്. വിശദമായ റിപ്പോര്‍ട്ടും വൈകാതെ ലഭ്യമാകും. ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ രാസപരിശോധനയ്ക്കും അയക്കും. ഇതിന്റെ പരിശോധനാഫലം ലഭിക്കാന്‍ ഒരാഴ്ചയോളം സമയമെടുക്കും.
മരണകാരണം ഇപ്പോൾ കൃത്യമായി പറയാൻ കഴിയില്ല എന്നാണ് ഫോറൻസിക് ഡോക്ടർമാർ പറയുന്നത്. രാസപരിശോധനാഫലത്തിനു ശേഷമേ കൃത്യമായി പറയാൻ കഴിയൂ. ശ്വാസകോശത്തിൽ നിന്ന് ശേഖരിച്ച സാംപിളിന്റെ പരിശോധന ഫലം വരണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
അസ്വാഭാവികമാണോ സ്വാഭാവികമാണോ എന്ന് പറയാൻ കഴിയില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. മൃതദേഹം ഇന്ന് നിംസ് ആശുപത്രിയിൽ സൂക്ഷിക്കും. തുടർന്ന് നാളെ ആയിരിക്കും സംസ്ക്കാരം വീട്ടുവളപ്പിൽ നടത്തുക. ആചാരപ്രകാരം നാളെ മൂന്ന് മണിയ്ക്ക് മതാചാര്യന്മാരെ പങ്കെടുപ്പിച്ച് ചടങ്ങുകൾ നടക്കുക.
https://www.facebook.com/Malayalivartha