Widgets Magazine
17
Jan / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണ സമയം അറിയാൻ രാസപരിശോധനാഫലം വരണം; മരണകാരണം ഇപ്പോൾ കൃത്യമായി പറയാൻ കഴിയില്ലെന്ന് ഫോറൻസിക് ഡോക്ടർമാർ


'കല്ലറിയിലാകെ കർപ്പുരത്തിന്റെ ഗന്ധമായിരുന്നു... മുഖം തിരിച്ചറിയാൻ കഴിയുന്ന നിലയിൽ തന്നെയാണ്... 'നെയ്യാറ്റിൻകര കൗൺസിലർ പ്രസന്ന കുമാർ, കണ്ട കാഴ്ചകൾ ഇതൊക്കെയാണ്...


വീണ്ടും കുതിച്ചുയർന്ന് ഇന്ത്യ... ഐഎസ്ആര്‍ഒയ്ക്ക് മറ്റൊരു ചരിത്ര നേട്ടം... സ്പേഡെക്സ് വിജയമായി...സോവിയറ്റ് യൂണിയൻ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ദൗത്യം വിജയിച്ച മറ്റ് രാജ്യങ്ങൾ...


ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം..പ്രതിക്കായി തിരച്ചിൽ ഊർജിതം...ആറ് മുറിവുകളാണ് ശരീരത്തിലുള്ളത്...ഒരു മുറിവ് നട്ടെല്ലിനോട് അടുത്താണ്... നടനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി...


തിരുവനന്തപുരം സബ് കളക്ടര്‍ ഒ വി ആല്‍ഫ്രഡ് ഇപ്പോൾ ഇത് മാത്രമാണ്...സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ് കളക്ടര്‍...ഐഡി തിരഞ്ഞാണ് പലരും കമന്റുമായി എത്തുന്നത്...

ഷാരോണിന്റെ കൊലപാതകം: മൂന്നു വര്‍ഷത്തെ വിചാരണയ്ക്കു ശേഷം നാളെ വിധി പറയും

16 JANUARY 2025 07:49 PM IST
മലയാളി വാര്‍ത്ത

നെയ്യാറ്റിന്‍കര സ്വദേശിയായ ഷാരോണ്‍ രാജിന്റെ കൊലപാതക കേസില്‍ മൂന്നു വര്‍ഷത്തെ വിചാരണയ്ക്കു ശേഷം നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി നാളെ വിധി പറയും. അഡീഷനല്‍ സെഷന്‍സ് ജഡ്ജി എ.എം.ബഷീറാണ് വിധി പറയുന്നത്. ഒന്നാം പ്രതി ഗ്രീഷ്മ കാമുകന്‍ ഷാരോണ്‍ രാജിനെ വീട്ടിലേക്കു ക്ഷണിച്ച് കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണു കേസ്. പ്രണയബന്ധത്തില്‍നിന്നു പിന്മാറാത്തതാണു കൊലപാതകത്തില്‍ കലാശിച്ചത്.

സൈന്യത്തില്‍ ജോലിയുള്ള വ്യക്തിയുമായി വിവാഹം തീരുമാനിച്ചതിനു പിന്നാലെയാണ് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചതെന്നും പൊലീസ് കണ്ടെത്തി. ഗ്രീഷ്മയും അമ്മയും അമ്മാവനുമാണ് കേസിലെ പ്രതികള്‍. വിഷം കൊടുക്കല്‍, കൊലപാതകം, അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ഗ്രീഷ്മ ചെയ്‌തെന്നു തെളിഞ്ഞതായി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.എസ്.വിനീത്കുമാര്‍ വാദിച്ചു. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനും അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ക്കുമെതിരെ, തെളിവു നശിപ്പിച്ച കുറ്റം തെളിഞ്ഞതായും പ്രോസിക്യൂട്ടര്‍ പറഞ്ഞു.

ഷാരോണിന്റെ മരണമൊഴിയാണു കേസില്‍ നിര്‍ണായകമായത്. 2022 ഒക്ടോബര്‍ 20ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ നിര്‍ദേശപ്രകാരം മജിസ്ട്രേറ്റ് ലെനി തോമസ് ആണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി മരണമൊഴി രേഖപ്പെടുത്തിയത്. ഗ്രീഷ്മ നല്‍കിയ ഒരു ഗ്ലാസ് കഷായമാണ് താന്‍ കുടിച്ചതെന്നു ഷാരോണ്‍ പറഞ്ഞിരുന്നു. വിഷം കലര്‍ത്തിയ കഷായം കുടിച്ചതാണ് മരണകാരണമെന്നു പോസ്റ്റ്മോര്‍ട്ടത്തിലും തെളിഞ്ഞിരുന്നു. 'പാരക്വറ്റ്' എന്ന കളനാശിനിയാണ് കഷായത്തില്‍ കലര്‍ന്നിരുന്നതെന്നു വിദഗ്ധര്‍ കണ്ടെത്തുകയും ചെയ്തു.

 

ഗ്രീഷ്മ ചതിച്ചെന്നു ഷാരോണ്‍ സുഹൃത്ത് റെജിനോടു പറഞ്ഞതും കേസില്‍ നിര്‍ണായകമായി. ഗ്രീഷ്മ ചതിച്ചെന്നു മരണത്തിനു രണ്ടു ദിവസം മുന്‍പ് ഷാരോണ്‍ പറഞ്ഞിരുന്നതായി പിതാവ് ജയരാജ് പൊലീസിനോടു പറഞ്ഞിരുന്നു. തന്നെ ചതിച്ചതാണെന്നും കഷായത്തില്‍ എന്തോ കലക്കിത്തന്നെന്നും ഷാരോണ്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചു പറഞ്ഞെന്നാണു ജയരാജിന്റെ മൊഴി.

 

2022 ഒക്ടോബര്‍ 14ന് ഗ്രീഷ്മയുടെ വീട്ടില്‍ വച്ച് കഷായം കഴിച്ചതിനെ തുടര്‍ന്നാണു മുര്യങ്കര ജെപി ഹൗസില്‍ ജയരാജിന്റെ മകനും നെയ്യൂര്‍ ക്രിസ്ത്യന്‍ കോളജിലെ അവസാന വര്‍ഷ ബിഎസ്സി റേഡിയോളജി വിദ്യാര്‍ഥിയുമായ ജെ.പി.ഷാരോണ്‍രാജ് (23) ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. പാനീയം കഴിച്ച ഉടന്‍ ഛര്‍ദ്ദിച്ചു. തുടര്‍ന്നു വൃക്കകളുടെയും മറ്റ് ആന്തരികാവയവങ്ങളുടെയും പ്രവര്‍ത്തനം മോശമാകുകയും ചെയ്തു. പല ആശുപത്രികളിലും ചികിത്സ തേടിയ ശേഷം 19-ാം തീയതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും 25-ാം തീയതി ഷാരോണ്‍ മരിച്ചു. കുടുംബത്തിന്റെ പരാതിയില്‍, അസ്വാഭാവിക മരണത്തിനു പാറശാല പൊലീസ് കേസെടുത്തു. തുടര്‍ന്ന് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്കെതിരെ പരാതിയില്‍ പറയുന്ന ആരോപണങ്ങള്‍ നിലനില്‍ക്കില്ല; നടിയുടെ പീഡന പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ രഞ്ജിത്ത് ഹൈക്കോടതിയില്‍  (1 hour ago)

പീഡന ശേഷം ഇരയെ കുത്തിക്കൊന്നു, കുവൈത്തിൽ ഇന്ത്യക്കാരന് വധശിക്ഷ  (1 hour ago)

നിങ്ങള്‍ക്ക് ബോധം ഉണ്ടെങ്കില്‍ മനസിലാക്കാന്‍ കാര്യങ്ങള്‍ വ്യക്തമായി ഞാന്‍ പറഞ്ഞു തരാം: അഖില്‍ മാരാര്‍ പറയുന്നു  (1 hour ago)

ഇനി സൗദിയിലും ഗൂഗിൾ പേ സംവിധാനം, പദ്ധതി ഈ വർഷം തന്നെ രാജ്യത്ത് ആരംഭിക്കും, കരാറിൽ ഒപ്പുവച്ചു  (1 hour ago)

ഒമാനിൽ പുതിയ ജോലിക്കെത്തി 5ാം ദിവസം ഹൃദയാഘാതം, ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി മരിച്ചു  (1 hour ago)

അമ്പലത്തിന്‍കാല ശ്രീകുമാര്‍ കൊലക്കേസില്‍ 8 ബി.ജെ.പിക്കാര്‍ക്കും ജീവപര്യന്തം  (2 hours ago)

കുവൈത്തിൽ ഗുരുതര ഗതാഗത നിയമലംഘനം, രാജ്യത്ത് നിന്ന് നാടുകടത്തിയത് 74 വിദേശികളെ  (2 hours ago)

എംഎല്‍എ സ്ഥാനം രാജിവെച്ച പിവി അന്‍വറിനുള്ള പൊലീസ് സുരക്ഷ പിന്‍വലിച്ചു  (2 hours ago)

ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട നാല് പേര്‍ക്കും ദാരുണാന്ത്യം  (2 hours ago)

ഡ്രൈവിങ് ടെസ്റ്റ് പാസ്സായി ഇറങ്ങുമ്പോള്‍ തന്നെ ലൈസന്‍സുമായി പോകാവുന്ന സംവിധാനം ഒരുക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍  (3 hours ago)

ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു  (3 hours ago)

കഞ്ചിക്കോട് ബ്രൂവറി, ഡിസ്റ്റിലറി യൂണിറ്റ് സ്ഥാപിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ വന്‍ അഴിമതിയെന്ന് ചെന്നിത്തല  (3 hours ago)

എറണാകുളത്ത് കൂട്ടകൊലപാതകം: ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍  (4 hours ago)

ഭാരതപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ ഒരു കുടുംബത്തിലെ നാല് പേര്‍ ഒഴുക്കില്‍പ്പെട്ടു: ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല; മൂന്നുപേര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു  (4 hours ago)

വിദ്യാര്‍ത്ഥിനികളെ വര്‍ഷങ്ങളോളം ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ മനശാസ്ത്രജ്ഞന്‍ അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends